എറണാകുളം ശാഖയുടെ 2021സെപ്റ്റംബർ മാസത്തെ യോഗം 12-09-21നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
ശ്രീമതി ശ്യാമള ജയകുമാറിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു.
പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
നമ്മളെ വിട്ടു പിരിഞ്ഞ സമാജ അംഗങ്ങൾക്കു യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പണ്ഡിത രത്നം K. P. നാരായണ പിഷാരടിയുടെ 112-)o ജന്മദിനത്തിൽ എറണാകുളം ശാഖ അദ്ദേഹത്തെ അനുസ്മരിച്ചു. സമാന സമുദായങ്ങൾ വരെ കെ പി നാരായണ പിഷാരടിയുടെ ജന്മദിനം അനുസ്മരണദിനമായി ആചരിക്കുന്ന കാര്യം രാംകുമാർ യോഗത്തിൽ ഓർമിപ്പിച്ചു.
പൊതുയോഗങ്ങളിൽ സമാജ അംഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകേണ്ടതുണ്ടെന്നും
എറണാകുളം ശാഖയുടെ വാർഷിക യോഗത്തിൽ ഇത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യപ്പെട്ടു.
സമാജ അംഗങ്ങൾക്കും ശാഖയ്ക്കും ചെയ്യുവാൻ പറ്റുന്ന ചെറിയ സംരംഭങ്ങളെ പറ്റി മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെട്ടു. പ്രസിഡണ്ട് രാംകുമാർ, ശ്രീ രാജൻ പിഷാരടി എന്നിവർ നടപ്പിലാക്കാൻ പറ്റുന്ന സംരംഭങ്ങളെ പറ്റി യോഗത്തിൽ സംസാരിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനേക്കാൾ നിലവിൽ ഉള്ള കാര്യങ്ങൾ നല്ല രീതിയിൽ തുടർന്ന് പോവുകയാണ് വേണ്ടതെന്നും രക്ഷാധികാരി അഡ്വ ജയകുമാർ അഭിപ്രായപ്പെട്ടു.
കലാ. കരുണാകരൻ സ്മാരക പുരസ്കാരം നേടിയ RLV ദാമോദര പിഷാരോടി, ദൂരദർശനിൽ A ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട RLV ശാലിനി ഹരികുമാർ എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.
20-21 വർഷത്തെ വരവ് ചിലവ് കണക്ക് ട്രഷറർ സൗമ്യ മഹേഷ് അവതരിപ്പിച്ചു. ചില ഭേദഗതികൾ ഉൾപ്പെടുത്തി വാർഷിക യോഗത്തിൽ കണക്ക് അവതരിപ്പിക്കുവാൻ തീരുമാനിച്ചു. വാർഷിക യോഗത്തിൽ 2021 ലെ വാർഷികം വരെയുള്ള കണക്ക് അവതരണം കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. എറണാകുളം ശാഖയുടെ വാർഷിക പൊതുയോഗം ഒക്ടോബറിൽ കോവിഡ് സാഹചര്യം വിലയിരുത്തി ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ നടത്തുവാൻ തീരുമാനിച്ചു.
സെക്രട്ടറി പി. കൃഷ്ണകുമാർ ഓഗസ്റ്റ് മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസ്സാക്കി.
എറണാകുളം ശാഖയിൽ നിന്ന് PE&WS സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. P.B. രാംകുമാറിനെയും കേന്ദ്രഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ M. D. രാധാകൃഷ്ണനെയും യോഗത്തിൽ അഭിനന്ദിച്ചു. കേന്ദ്ര ഭരണസമിതിയിലും വിവിധ അനുബന്ധ ഘടകങ്ങളിലും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും യോഗത്തിൽ അഭിനന്ദിച്ചു.
തുടർന്നു ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം സന്തോഷ് കുമാറിന്റെ നന്ദി പ്രകാശനത്തിൽ യോഗത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിന്റെ സന്തോഷം പങ്കുവച്ചു.