ശാഖയുടെ നവംബർ മാസയോഗം 12-11-2023നു 4:30 – PM ന്, ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ നടത്തി.
ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ അന്തരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ പിഷാരോടി സമാജത്തിലെ പെൻഷൻ ഫണ്ട് കാമ്പയിനുമായി ബന്ധപ്പെട്ടു കുറച്ചു പേർ സംഭാവനകൾ നൽകിയതായും, ഇനിയും ഇതിലേക്ക് സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർ സെക്രട്ടറിയേയോ മറ്റു ഭാരവാഹികളെയോ സമീപിക്കണമെന്നും അറിയിച്ചു. ജനുവരി മാസത്തെ ശാഖ മീറ്റിംഗിൽ കേന്ദ്രഭാരവാഹികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും, ഈ സമാഹരിക്കുന്ന തുക അന്നെ ദിവസം ഏൽപ്പിക്കാമെന്നും തീരുമാനിച്ചു. ശാഖ രക്ഷാധികാരിയായി ശ്രീ K N ഋഷികേശ് പെൻഷൻ പദ്ധതിയിലേക്ക് ഒരു തുക നൽകാമെന്നും അറിയിച്ചു. തുടർന്ന് സെക്രട്ടറി ഒക്ടോബർ മാസത്തെ റിപ്പോർട്ട് വായിച്ചത് യോഗം പാസാക്കി.
ചടങ്ങു ക്ലാസ്സുകൾ വൈകാതെ തന്നെ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി അറിയിച്ചു. കൂടുതൽ ആളുകൾ സമുദായത്തിന്റെ ചടങ്ങു ക്രിയകൾ പഠിക്കാൻ മുൻപോട്ടു വരണമെന്ന് ആദ്യ ബാച്ചിൽ ചടങ്ങുകൾ പഠിച്ച, ശാഖാ ട്രഷറർ ശ്രീ രാധാകൃഷ്ണൻ താല്പര്യപ്പെട്ടു. PE & WSന്റെ നേതൃത്വത്തിൽ ഡിസംബർ 29, 30 തീയതികളിൽ നടത്തുന്ന ജ്യോതിർഗമയ – 2023ലേക്ക്, ശാഖയിലെ യോഗ്യരായ കുട്ടികളുടെ പങ്കെടുപ്പിക്കുന്നതിനായി, അവരുടെ മാതാപിതാക്കളെ സമീപിച്ചു. കുറച്ചു പേർ സന്നദ്ധരായി വന്നിട്ടുണ്ടെന്നും, ഇനിയും താല്പര്യമുള്ളവർക്കു സെക്രട്ടറിയെ സമീപിക്കാമെന്നും അറിയിച്ചു. 2023 – 2024 വാർഷിക വരിസംഖ്യ നൽകാനുള്ളവർ എത്രയും നേരത്തെ ട്രഷററെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. എറണാകുളം ശാഖ ഒരു ടൂർ സംഘടിപ്പിക്കണമെന്നു അംഗങ്ങൾക്കിടയിൽ നിന്ന് വന്ന അഭിപ്രായപ്രകാരം പലരും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഡിസംബർ – ജനുവരി സമയം സീസൺ ആയതിനാൽ തന്നെ ഉദ്ദേശിച്ച സ്ഥലങ്ങളിലൊന്നും തന്നെ ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നതായും, ജനുവരി അവസാനമോ, അതിനു ശേഷമോ നോക്കാമെന്നും അറിയിച്ചു. കൂടാതെ യോഗത്തിൽ പലരും ഒരു ദിവസത്തെ ട്രിപ്പിനെക്കുറിച്ചു താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. അതാകുമ്പോൾ കൂടുതൽ പേർക്കും പങ്കെടുക്കാൻ സാധിക്കുന്നതായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് നവംബർ മാസത്തെ ക്ഷേമനിധി നടന്നു. ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.