എറണാകുളം ശാഖ 2024 ജൂൺ മാസ യോഗം

എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം ജൂൺ 9 നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ രഘു ബാലകൃഷ്ണൻ്റെ വസതിയിൽ വച്ച് നടന്നു. ശ്രീ രഘു ബാലകൃഷ്ണൻ്റെ അമ്മ ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാർ ഭദ്രദീപം കൊളുത്തി. കുമാരി നിത്യ രഘുവിൻ്റെ പൂർണ്ണത്രയീശ സ്തുതിയോടെ യോഗം ആരംഭിച്ചു. ശാഖാപ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാർഷിക പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസ്സാക്കി. വാർഷികത്തിൻ്റെ കണക്ക് അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്തു. ജ്യോതിർഗമയ പോലെയൊരു പരിപാടി നടത്തുന്നതിനെ കുറിച്ച് ഒരു ചർച്ച നടത്തി. പരിപാടികൾ നടത്തുന്നതിനുള്ള ചിലവുകളും, മറ്റു ശാഖകളുടെ പങ്കാളിത്തം, സഹകരണം എന്നിവയെ കുറിച്ചും ചർച്ച നടത്തി.യുവാക്കളുടെ സജീവ പങ്കാളിത്തവും സഹകരണവും പിന്തുണയും ഉണ്ടെങ്കിലേ മികച്ച രീതിയിൽ നടത്തുവാൻ സാധിക്കുകയുള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു. എറണാകുളം, ചൊവ്വര, മുവാറ്റുപുഴ ശാഖകൾ സംയുക്തമായി കേന്ദ്ര വാർഷികം സംഘടിപ്പിക്കുന്നത് എന്ത് കൊണ്ട് ആലോചിച്ചുകൂടാ എന്ന് ചർച്ചകൾ നടന്നു. അതിനായി ഇതര ശാഖ ഭാരവാഹികളുമായി ചർച്ചകൾ നടത്താൻ തീരുമാനമായി.

തുളസീദളം മാസിക ഒരു പടി കൂടി മികവുറ്റതാക്കാൻ തുളസീദളം മാസികയെകുറിച്ച് ചർച്ച നടന്നു. ശ്രീ പിബി രാംകുമാർ വർഷത്തിൽ ഒരിക്കൽ ഓരോ ശാഖകളും മാസികയുടെ ഉള്ളടക്കം സംഭാവന നൽകുകയാണെങ്കിൽ അതുത്തമമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഉദാ: (ശാഖയിലെ അംഗങ്ങളിൽ നിന്നും ക്രിയാത്മകമായ രചനകൾ , വിശിഷ്ട വ്യക്തികളുടെ ഡോക്യുമെൻ്ററി മുതലായവ ഉൾപെടുത്തുക കൂടാതെ മാസിക ഒന്നും കൂടി വിപുലീകരിക്കാനായി ഓഫ്‌ലൈൻ രചനകളുടെ ദൃശ്യാവിഷ്‌കാരം ഒരു QR code നൽകി ഓൺലൈനായി കാണുവാനുള്ള അവസരം ഉണ്ടാക്കുക എന്നിവ).

10, +2, ഡിഗ്രി സ്കോളർഷിപ്പിനും അവാർഡിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. സോഫ്റ്റ് കോപ്പി ആയി ജൂൺ 30നകവും ഹാർഡ് കോപ്പി ആയി ജൂലൈ 15നകവും സെക്രട്ടറിയെ ഏൽപ്പിക്കാൻ നിർദ്ദേശിച്ചു. ശിശുദിനത്തോട് അനുബന്ധിച്ച് തുളസീദളം നടത്തിയ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കുമാരി നീരജ രഘുവിന് ചെറിയൊരു ഉപഹാരം നൽകി അഭിനന്ദിച്ചു. വരും മാസങ്ങളിൽ മീറ്റിംഗുകൾ നടത്തുവാൻ ഇതുവരെയും നടത്താത്ത അംഗങ്ങൾ മുന്നോട്ട് വരണമെന്നും സന്നദ്ധത അറിയിക്കണമെന്നും ഐക്യകണ്ഠേന അഭിപ്രായം വന്നു.

തുടർന്ന് കുമാരി നീരജ രഘുവിൻ്റെ കർണ്ണടക സംഗീതവും മനോഹരമായ നൃത്തവും ഏവരെയും ആവേശഭരിതരാക്കി. അതിനു ശേഷം കുമാരി നിത്യ രഘുവിൻ്റെ ഒരു ഹിന്ദി ഗാനവും ശ്രീമതി സതി ജയരാജൻ സ്വയം രചിച്ച കവിതയും ശ്രീ പ്രകാശൻ്റെ ഭക്തി നിർഭരമായ പഴവങ്ങാടി ഗണപതി എന്ന ഗാനവും ഏവർക്കും ഉന്മേഷം നൽകി. തുടർന്ന് ശ്രീ സന്തോഷ് കൃഷ്ണൻ്റെ കൃതജ്ഞതക്ക് ശേഷം യോഗം പര്യവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *