എറണാകുളം ശാഖയുടെ 2021 ജൂൺ മാസത്തെ യോഗം 13നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
ശ്രീ Adv. സുരേഷ്കുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. എറണാകുളം ശാഖയിൽ ലോക്ഡൌൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട സഹായസഹകരണങ്ങൾ എത്തിക്കുവാൻ സമാജം ശ്രദ്ധിക്കണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് വരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ശാഖ അംഗങ്ങൾ പുതിയ മെമ്പർഷിപ്പ് സ്വമേധയാ മുന്നോട്ടു വന്ന് എടുക്കണമെന്നും യോഗത്തിൽ പ്രസിഡണ്ട് രാംകുമാർ ആവശ്യപ്പെട്ടു.
പിഷാരടി യുവതി യുവാക്കളുടെ ഉന്നമനത്തിനായി സമാജം തുടങ്ങിവച്ച പി എസ് സി / ബാങ്ക് ഓറിയന്റേഷൻ ക്ലാസുകളുടെ രണ്ടാം ഘട്ടം ജൂലൈ മാസം തുടങ്ങുന്നതാണെന്നും പ്രസിഡണ്ട് രാംകുമാർ യോഗത്തിൽ അറിയിച്ചു. കലാക്ഷേത്രയിൽ ഗവണിംഗ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി രഞ്ജിനി സുരേഷ്, Australian Patent കരസ്ഥമാക്കിയ Dr. രാംകുമാർ പി. ബി. എന്നിവരെ ശാഖ രക്ഷധികാരി Adv. ജയകുമാർ അഭിനന്ദിച്ചു.
സെക്രട്ടറി കൃഷ്ണകുമാർ മെയ് മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസാക്കി. 7 പുതിയ ഗുരുവായൂർ ഗസ്റ്റ് ഹൌസ് മെമ്പർഷിപ്പുകൾ എറണാകുളം ശാഖയിൽ നിന്നും ശേഖരിച്ചു കൊടുത്തതായി സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ഒരു കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ലഭിച്ചതായി സെക്രെട്ടറി യോഗത്തിൽ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മീറ്റി കൂടി ധനസഹായ അപേക്ഷയിൽ ഒരു തീരുമാനം എത്രയും വേഗം എടുക്കാം എന്നും യോഗത്തിൽ തീരുമാനിച്ചു.
കോവിഡ് വാക്സിനേഷനു വേണ്ട രെജിസ്ട്രേഷൻ കാര്യങ്ങൾ അറിയാത്തവർക്ക് വേണ്ട സഹായങ്ങൾ ശാഖ അംഗങ്ങൾ ചെയ്തുകൊടുക്കണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
പിഷാരോടി സമാജം മാട്രിമോണിയൽ വെബ്സൈറ്റ് കുറച്ചു കൂടി മെച്ചപ്പെടുത്തി അതിന്റെ പ്രയോജനം മികവുറ്റതക്കുവാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നു യോഗത്തിൽ ദീപ വിജയകുമാർ ആവശ്യപ്പെട്ടു. പിഷാരോടി സമാജം കേന്ദ്ര കമ്മിറ്റിയിൽ വിഷയം ഉന്നയിക്കാമെന്നു രാംകുമാർ അറിയിച്ചു.
കേന്ദ്ര /സംസ്ഥാന ഗവണ്മെന്റ് നൽകി വരുന്ന വിവിധ പദ്ധതികളുടെ വിവരങ്ങൾ സമുദായ അംഗങ്ങൾക്ക് പ്രയോജനമാകുന്ന രീതിയിൽ വെബ്സൈറ്റിലോ തുളസിദളത്തിലോ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു.
തുടർന്നു ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം സന്തോഷ് കൃഷ്ണന്റെ നന്ദിപ്രമേയത്തോടെ യോഗം അവസാനിച്ചു.