എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം ജൂലൈ 14ന് ശ്രീ വിനോദ് കുമാറിൻ്റെ ചിറ്റൂരുള്ള വസതിയായ “ശ്രീ” യിൽ വച്ച് വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി സിന്ധു വിനോദ് കുമാർ ഭദ്രദീപം കൊളുത്തി. കുമാരി വേണിശ്രീ വിനോദ് കുമാറിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീ വിനോദ് കുമാർ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരടി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് യോഗത്തിലെ അംഗങ്ങളുടെ മികച്ച പങ്കാളിത്തം കാണുമ്പോൾ നല്ല സന്തോഷമുണ്ടെന്നറിയിച്ചു. തുടർന്ന് കേന്ദ്ര വാർഷികം സെപ്റ്റംബർ 29ന് ആണെന്നും അവാർഡ്, സ്കോളർഷിപ്പ് എന്നിവയുടെ അപേക്ഷകൾ നൽകേണ്ട അവസാന തിയതി ജൂലൈ 14 ആണെന്ന് പറഞ്ഞു. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു അംഗീകരിച്ചു.
കേന്ദ്ര മെമ്പർഷിപ്പും തുളസീദളം വരിസംഖ്യ ഈ സാമ്പത്തിക വർഷം മുതൽ വർദ്ധിപ്പിച്ചതായി ട്രഷറർ അറിയിച്ചു. തുടർന്ന് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ പോകുന്ന മെമ്പർമാർക്ക് ഡിസ്കൗണ്ട് 15% ത്തിൽ നിന്നും 25% ആയി ഉയർത്തിയതായി അറിയിച്ചു. കൂടാതെ എല്ലാ ശാഖകൾക്കും വർഷത്തിൽ 5 A/C മുറികൾ ശാഖ മുഖാന്തരം പോകുന്ന അംഗങ്ങൾക്ക് സൗജന്യമായി നൽകുവാൻ തീരുമാനിച്ച വിവരവും അറിയിച്ചു. ഇവയുടെ മാനദണ്ഡം എന്താണ് എങ്ങനെയാണ് എന്നതിനെ കുറിച്ച് ചർച്ച നടന്നു. കേന്ദ്രത്തെ ഈ സംശയം അറിയിക്കുന്നതാണെന്നു ട്രഷറർ പറഞ്ഞു. കഴകക്കാരുടെ ഇൻഷുറൻസ് കേന്ദ്രത്തിൽ കൊടുക്കാനുള്ളത് കൊടുക്കാൻ ഇൻഷുറൻസ് അംഗങ്ങളോട് നിർദേശിച്ചു. ശ്രീ രഘുനാഥ് സതി ദമ്പതികളുടെ നാൽപ്പതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് മധുരം വിതരണം ചെയ്തു.
CA പരീക്ഷയിൽ ഉന്നത വിജയം നേടിയ അജയ് പിഷാരടിയെ ശാഖ അഭിനന്ദിച്ചു. അജയ് താൻ പിന്നിട്ട വഴികളെകുറിച്ചും പഠിച്ച രീതികളെ കുറിച്ചും പറഞ്ഞതിന് ശേഷം മധുരം നൽകി ഏവർക്കും നന്ദി അറിയിച്ചു.
സമാജം വരിസംഖ്യ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മുതൽ അധികം വരുന്ന തുകയും കൂടി പിരിക്കാൻ തീരുമാനിച്ചു. ഓണാഘോഷം എങ്ങിനെ ആണു വേണ്ടത് എന്ന് ചർച്ചകൾ നടന്നു. മിനി മന്മഥന്റെ അച്ഛൻ്റെ സ്മരണാർത്ഥം നൽകി വരുന്ന ഡിഗ്രി പഠനത്തിനുള്ള ധനസഹായത്തിനു ശാഖയിൽ നിന്ന് ഈ വര്ഷം അപേക്ഷകൾ ഇല്ലാത്തത് കൊണ്ട് അത് കേന്ദ്രത്തിലേക്ക് നൽകി.
തുടർന്ന് വിവിധ ധനസഹായങ്ങൾ എന്തുകൊണ്ട് ശാഖയിൽ തന്നെ നൽകിക്കൂടാ എന്നൊരു അഭിപ്രായം ശ്രീ സന്തോഷ് കുമാർ അവതരിപ്പിച്ചു. അങ്ങിനെ ഒരു പദ്ധതി നടപ്പാക്കുമ്പോൾ അതിനു ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കാൻ സീനിയർ അഡ്വക്കേറ്റ് ജയകുമാർ അഭിപ്രായപ്പെട്ടു. ഇത് ശാഖയുടെ തീരുമാനമായതിനാൽ കേന്ദ്രത്തിൽ ഇത് അറിയിക്കണമോയെന്നു ഒരു സംശയവും, കൂടാതെ ബൈലോയിൽ ഇതിനു എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും അറിയിച്ചു.
സെപ്റ്റംബർ 22ന് ഓണാഘോഷം രാവിലെ 10 മണി മുതൽ വർണ്ണാഭമായി നടത്താൻ തീരുമാനമായി. ഹാളിൻ്റെ കാര്യവും ഭക്ഷണത്തിൻ്റെ കാര്യവും അടുത്ത മാസത്തെ യോഗത്തിൽ ചർച്ച ചെയ്യാം എന്ന് അഭിപ്രായപ്പെട്ടു.
കുമാരി വേണിശ്രീയുടെ ഗാനവും, യാമിക സന്തോഷിന്റെ കുട്ടിപാട്ടും ഏവരെയും ആകർഷിച്ചു. ശ്രീമതി രമാദേവിയുടെ ആലപാനം ഏവരും ആസ്വദിച്ചു. മൂവർക്കും ഓരോ പ്രോത്സാഹനം നൽകി. ശ്രീ T N മണിയുടെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.
Congratulations to Ajay Pisharody