എറണാകുളം ശാഖയുടെ 2021 ജൂലൈ മാസത്തെ യോഗം 11നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
ഡോ. രാംകുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്കും അന്തരിച്ച കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ P. K. വാര്യർക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കേന്ദ്ര സമാജം നൽകിവരുന്ന പെൻഷൻ സ്കീം ആയ PET ൽ കൂടുതൽ ആളുകൾക്ക് രണ്ടായിരം വെച്ച് പ്രതിമാസ പെൻഷൻ നൽകുവാൻ സമാജം തീരുമാനിച്ച കാര്യം രാംകുമാർ യോഗത്തിൽ അറിയിച്ചു. ഇതിനായി വേണ്ടിവരുന്ന അധികചെലവുകൾ സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർ എറണാകുളം ശാഖയിൽ ഉള്ള പക്ഷം അവരുടെ താല്പര്യം ശാഖ പ്രസിഡണ്ടിനെയോ സെക്രട്ടറിയെയോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
എറണാകുളം ശാഖയിൽ നിന്ന് സ്പോണ്സർമാർ ഇല്ലാത്ത പക്ഷം ശാഖയിൽ നിന്ന് ചെറിയ സംഖ്യകൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്ന് സമാഹരിച്ച് ഒരാളുടെ എങ്കിലും പെൻഷൻതുക ഒരുവർഷത്തേക്ക് കൊടുക്കുവാൻ വേണ്ട സംഖ്യ എറണാകുളം ശാഖയുടെ പേരിൽ PEWSനു കൊടുക്കുവാനും യോഗത്തിൽ Adv ജയകുമാർ ശ്രീ ഋഷികേഷ്, ശ്രീ ബാലചന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു. PET പെൻഷൻ വളരെ നല്ലൊരു കാര്യമാണെന്നും അത് അർഹതയുള്ളവർക്ക് എല്ലാവർക്കും ലഭിക്കേണ്ടതുണ്ടെന്നും കേന്ദ്ര/ശാഖ ഭാരവാഹികളുടെ മീറ്റിങ്ങിൽ ഉന്നയിച്ച കാര്യം രാംകുമാർ യോഗത്തെ അറിയിച്ചു.
ഭവന സന്ദർശനം നടത്താൻ പറ്റുന്ന സാഹചര്യത്തിൽ പുതിയ അംഗങ്ങളെ ഗുരുവായൂർ ഗസ്റ്റ് ഹൌസ് മെമ്പർഷിപ്പിന് വേണ്ടി കണ്ടെത്താനും തീരുമാനിച്ചു.
കേന്ദ്രസമാജം ഉടൻ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സമാജ അംഗങ്ങളിലെ കഴക ജീവനക്കാർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പോളിസിയെപ്പറ്റി യോഗത്തിൽ രാംകുമാർ അറിയിച്ചു.
മെഡിക്ലയിം പോളിസി ശാഖായിലെ എല്ലാ അംഗങ്ങൾക്കും ഉപകാരപ്രദമാവുന്ന രീതിയിൽ തുടങ്ങാൻ പറ്റുമോ എന്ന് ആലോചിക്കണമെന്ന് Adv ജയകുമാർ അഭിപ്രായപ്പെട്ടു.
PET പെൻഷനിലേക്ക് സംഭാവന നൽകുവാൻ ശാഖായിലെ എല്ലാ കഴിവുള്ളവരുടെയേം പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിൽ എല്ലാവരിൽ നിന്നും ഒരു ചെറിയ സംഖ്യ ഈ വർഷത്തെ വരിസംഖ്യ പിരിക്കുന്ന സമയത്തു ശേഖരിക്കണമെന്ന് ശ്രീ രാധാകൃഷ്ണൻ അഭിപ്രായപെട്ടു. ശാഖയിലെ കോവിഡ് ബാധിച്ചവർക്ക് വേണ്ട സഹായങ്ങൾ കമ്മിറ്റിയും അടുത്തുള്ള ശാഖാംഗങ്ങളും ചെയ്തു കൊടുക്കണമെന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഓഗസ്റ്റ് മാസത്തെ മീറ്റിംഗ് വൈകിട്ട് ഏഴുമണിക്ക് നടത്താമെന്നും അതിൽ കൂടുതൽ കലാപരിപാടികൾ ഉൾപ്പെടുത്തണമെന്നും രാംകുമാർ അഭിപ്രായപ്പെട്ടു.
സെക്രട്ടറി കൃഷ്ണകുമാർ ജൂൺ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസ്സാക്കി.
തുടർന്നു ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം സന്തോഷ് കൃഷ്ണന്റെ നന്ദിപ്രമേയത്തോടെ യോഗം അവസാനിച്ചു.