എറണാകുളം ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 9-1-2022നു ഞായറാഴ്ച 3pm നു ശ്രീ. P. കൃഷ്ണകുമാറിന്റെ ചേരാനല്ലൂരിലെ വസതിയായ രാധേയത്തിൽ വച്ച് നടന്നു. അനയ എസ് പിഷാരടിയുടെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീമതി കുമാരി രവീന്ദ്ര പിഷാരടിയുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ വിനീത കൃഷ്ണകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
പരേതരായ അല്ലിക്കുട്ടി പിഷാരസ്യാർക്കും മറ്റു സമാജ അംഗങ്ങൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് ഡോ. രാംകുമാർ എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു. ശാഖയുടെ വാർഷികം കോവിഡ് സാഹചര്യം മൂലം നടത്തുവാൻ കഴിയാത്തത്തിലുള്ള ആശങ്ക രാംകുമാർ യോഗത്തിൽ പങ്കുവെച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങൾ പുതിയ ഭരണസമിതിയുടെ കീഴിൽ മികച്ച രീതിയിൽ നടക്കുന്നതായും ഗസ്റ്റ് ഹൗസ് സൗകര്യങ്ങൾ സമാജ അംഗങ്ങൾ കഴിവതും ഉപയോഗപ്പെടുതേണ്ടതുണ്ടെന്നും രാംകുമാർ അഭ്യർത്ഥിച്ചു.
പുതിയതായി ഒരു പെൻഷൻ അപേക്ഷ ക്ഷണിച്ച കാര്യം പ്രസിഡണ്ട് ഓർമ്മിപ്പിച്ചു. 2021-22 വാർഷിക വരിസംഖ്യ പിരിവ് ഉടൻ തന്നെ തുടങ്ങി പൂർത്തിയാക്കുവാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
കോവിഡ് സ്ഥിതിഗതികൾ വഷളവുന്ന സാഹചര്യത്തിൽ നമുക്ക് ഓൺലൈൻ മീറ്റിംഗുകളിലേക്ക് മടങ്ങി പോവേണ്ടി വരുമെന്നു വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ ആശങ്കപ്പെട്ടു. ഇത്തരം സമയങ്ങളിൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി വേണ്ട സഹായങ്ങൾ ചെയ്യുവാൻ നമുക്ക് കഴിയണെമെന്നും അനിത രവീന്ദ്രൻ കൂട്ടിച്ചേർത്തു.
ശ്രീ. എം. ഡി. രാധാകൃഷ്ണൻ സമാജം നടത്തിവരുന്ന സർവ്വേ പൂർത്തിയാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ പ്രയോജനം പിഷാരടി സമാജ അംഗങ്ങൾക്ക് ലഭിക്കുവാൻ സെൻസസ് ഉപകരിക്കുമെന്ന് രാംകുമാർ യോഗത്തിൽ പറഞ്ഞു. വളരെ പെട്ടെന്നു തന്നെ ചെയ്യുവാൻ കഴിയുന്ന ഈ സർവ്വേ മറ്റ് ശാഖകളിലെ അംഗങ്ങൾക്കും ചെയ്തുതീർക്കുവാൻ വേണ്ട സഹായങ്ങൾ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രസിഡണ്ട് അഭിപ്രായപെട്ടു.
സെക്രട്ടറി കൃഷ്ണകുമാർ ഡിസംബർ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. വരിസംഖ്യ പിരിവു ഗൂഗിൾ പേ/അക്കൗണ്ട് ട്രാൻസ്ഫർ മുഖേനെയോ നടത്തുവാൻ വേണ്ട വിവരങ്ങൾ അംഗങ്ങളുമായി ഷെയർ ചെയ്യാമെന്ന് യോഗത്തിൽ അറിയിച്ചു.
ഗസ്റ്റ് ഹൗസ് പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുവെന്ന് കുമാരി ഐശ്വര്യ അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം ദീപ വിജയകുമാറും പങ്കുവെച്ചു. OYR സ്കീമിന് 5000/- രൂപ ആണെന്നും അത് എടുക്കാത്തവർ ഉണ്ടെങ്കിൽ സ്കീമിൽ പങ്കെടുത്തു സമാജം ഗസ്റ്റ് ഹൗസ് പ്രവർത്തനങ്ങളെ സഹായിക്കണമെന്നും രാംകുമാർ അഭ്യർത്ഥിച്ചു.
തുടർന്ന് തനിഷ്ക, അനയ എസ് പിഷാരോടി എന്നിവരുടെ ഗാനങ്ങൾ ഹൃദ്യമായ അനുഭവമായിരുന്നു.
അടുത്ത മാസത്തെ യോഗം കോവിഡ് സാഹചര്യം വിലയിരുത്തി നടത്തുവാൻ തീരുമാനിച്ചു.
തുടർന്ന് സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തിൽ പുതിയ തലമുറയിലെ കുട്ടികൾ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം പങ്കുവച്ചു. ക്ഷേമനിധിക്കുശേഷം ചായ സൽക്കാരത്തോടെ യോഗം പര്യവസാനിച്ചു.