എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ

മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം മാർച്ച് 10 ഞായറാഴ്ച 3PM നു നെട്ടൂർ ശ്രീ സന്തോഷ് കൃഷ്ണന്റെ ഫ്ലാറ്റിൽ വച്ച് നടന്നു. ശ്രീമതി അനു ഭദ്രദീപം തെളിയിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഏവർക്കും ശിവരാത്രി ആശംസകളും, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വനിതകൾക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. തദവസരത്തിൽ ശാഖ വൈസ് പ്രസിഡണ്ടും കൂടാതെ വക്കീൽ രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്യുന്ന ശ്രീമതി അനിത രവീന്ദ്രന് ശാഖയുടെ ആദരവ് ഉഷ നാരായണൻ അർപ്പിച്ചു. മറുപടിയായി താൻ പിന്നിട്ട വഴികളെയും അഭിമുഖീകരിക്കേണ്ടി വന്ന ഘട്ടങ്ങളെക്കുറിച്ചും സംസാരിച്ചു. ഒപ്പം കഴിഞ്ഞ മാസക്കാലയളവിൽ ശാഖാംഗങ്ങളായ ശ്രീമതി പ്രീത രാമചന്ദ്രനും, സൗമ്യ ബാലഗോപാലിനും കലാരംഗത്ത് ലഭിച്ച മികവിനെ അനുമോദിച്ചു. തുടർന്ന് സെക്രട്ടറി റിപ്പോർട്ട് വായിച്ചതും , ട്രഷറർ കണക്ക് അവതരിപ്പിച്ചതും പാസാക്കി.

ചർച്ചയിൽ, ശാഖ യോഗങ്ങൾ നടത്തുവാൻ അംഗങ്ങൾ മുന്നോട്ടു വന്നാൽ മാത്രമേ ശാഖ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുകയുള്ളു എന്നും, യോഗ സ്ഥലങ്ങളുടെ പോരായ്മ ഉണ്ടാകുന്നുണ്ടെന്നും ശ്രീ രാധാകൃഷ്ണൻ പറയുകയുണ്ടായി. ഇതിനു ഒരു പരിഹാരമെന്നോണം നമ്മുടെ ക്ഷേമ നിധി വിജയികളാകുന്ന അംഗങ്ങൾ അടുത്ത മാസങ്ങളിലെ യോഗം നടത്തുവാനായി മുന്നോട്ടു വരാൻ താല്പര്യപ്പെടുന്നതായി ശ്രീ ടി ൻ മണി അഭിപ്രായപ്പെട്ടു. ഏപ്രിൽ മാസത്തെ യോഗം രണ്ടാമത്തെ ഞായറാഴ്ച വിഷു ആയതിനാൽ ഏപ്രിൽ 7 – നു നടത്താമെന്നു തീരുമാനിച്ചു. വാർഷികം ഏതെങ്കിലും എ/സി ഹാളിൽ നടത്തുന്നതാണ് നല്ലതെന്നു അംഗങ്ങളേവരും അഭിപ്രായപ്പെട്ടു. ഹാൾ ബുക്ക് ചെയ്ത ശേഷം വാർഷിക പൊതു യോഗത്തിനു മുന്നോടിയായി ഒരു എക്സിക്യൂട്ടീവ് യോഗം കൂടുവാൻ തീരുമാനിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് യോഗ വാർത്തകൾ ശ്രീ രാധാകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. ക്ഷേമനിധി നറുക്കെടുപ്പ് നടത്തിയതിനു ശേഷം, കുമാരി നീരജയുടെ കവിത/ കഥ അവതരണം നടന്നു. തുടർന്ന് കമ്മിറ്റി മെമ്പർ ശ്രീ ടി ൻ മണിയുടെ കൃതജ്ഞതയോടു കൂടി യോഗം പര്യവസാനിച്ചു.

ഫെബ്രുവരി യോഗം

ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ഫെബ്രുവരി 11, 3PM നു ചേരാനല്ലൂർ ശ്രീ സുധീർ പിഷാരോടിയുടെ വസതിയിൽ വച്ച് നടന്നു. ശ്രീമതി കുമാരി രവീന്ദ്രൻ ഭദ്രദീപം തെളിയിച്ചു. കുമാരിമാർ അനയാ സുധീർ, ആവ്യാ സുധീർ എന്നിവരുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി അഡ്വ അനിത അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സെക്രട്ടറി ശ്രീ സന്തോഷ് കുമാർ വായിച്ചു റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച കണക്കും പാസാക്കി.
ശ്രീ രാധാകൃഷ്ണൻ ചില അംഗങ്ങളുടെ നിസ്സഹകരണത്തെക്കുറിച്ചും സഹകരിക്കാത്ത അംഗങ്ങളെയും ആക്ടീവ് അല്ലാത്തതും ജോലി സംബന്ധമായി വരികയും പിന്നീട് തിരിച്ചു പോവുകയും ചെയ്ത അംഗങ്ങളെയും whatsapp ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ചില അംഗങ്ങൾക്ക് മരണസമയത്ത് മാത്രം ശാഖയെ സമീപിക്കുക അല്ലെങ്കിൽ ശാഖയുടെ ആവശ്യം ഉള്ളത് എന്ന് അഭിപ്രായം ഉണ്ടായി. ഇതിൽ ഒരു മാറ്റം വരണമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് കേന്ദ്രത്തിൽ നിന്നും ഓരോ ശാഖയ്ക്കും അതിന്റെ അവരുടേതായ രജിസ്റ്റർ ബുക്കുകൾ വേണമെന്ന് അതിനുള്ള അപേക്ഷ നൽകണമെന്നും ശ്രീ ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. എല്ലാ സംഘടനയിലും ഇനാക്റ്റീവ് ആയ ആളുകൾ ഉണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ ചെയ്യണമെന്നും ശ്രീ സന്തോഷ് എസ് അഭിപ്രായപ്പെട്ടു. തുടർന്ന് വരിസംഖ്യ നൽകുകയും പെൻഷൻ ഫണ്ടിലേക്ക് നൽകേണ്ടവർ നൽകുവാനും ട്രഷറർ ശ്രീ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.
ഡയറക്ടറിയിൽ എന്തെങ്കിലും തരത്തിലുള്ള അപ്ഡേഷൻ , ഫോട്ടോ എന്തെങ്കിലും മറ്റു വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ളത് ചെയ്യണമെന്ന് ശ്രീ രാംകുമാർ അഭിപ്രായപ്പെട്ടു.

തുടർന്ന് വാർഷികം എന്ന്, എവിടെ വെച്ച് നടത്തണമെന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. അതിനുശേഷം ശ്രീ ആർഎൽവി ദാമോദര പിഷാരടിക്കും, ശ്രീമതി രഞ്ജിനി സുരേഷിനും, കുമാരി ഗോപിക സതീശൻ ഉണ്ണിക്കും, ശ്രീമതി ശാലിനി ശ്രീകുമാറിനും അവരുടെ വിവിധ മേഖലകളിലുള്ള അംഗീകാരങ്ങൾക്ക് അനുമോദനങ്ങൾ അറിയിച്ചു. അതിനുശേഷം കുമാരി മാരായ അനയ സുധീറിൻ്റെ ഒരു ഹിന്ദി ഗാനവും ആവ്യ സുധീറിന്റെ ഒരു മലയാളം കഥയും എല്ലാവരിലും ഉന്മേഷം നിറച്ചു. ശ്രീ വേണുഗോപാലിൻ്റെ കൃഷ്ണഭക്തിഗാനം ഏവരുടെയും മനം നിറച്ചു. തുടർന്ന് ശ്രീ ബാലചന്ദ്രൻ ചിറ്റൂരിന്റെ കൃതജ്ഞതയോടു കൂടി യോഗം പര്യവസാനിച്ചു

1+

One thought on “എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *