2025 ഫെബ്രുവരി മാസയോഗം 09-02-25നു 3:30 PM ന് പിറവം പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ശ്രീ നന്ദകുമാറിന്റെ ഭവനത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രിമതി ശൈലജ നന്ദകുമാർ ഭദ്രദീപം കൊളുത്തി കുമാരി പാർവ്വതി നന്ദകുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു . കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ നന്ദകുമാർ എറണാകുളത്തുനിന്നും അല്പം ദൂരെ സ്ഥിതി ചെയ്യുന്ന തന്റെ ഭവനത്തിൽ വരാൻ സന്മനസ്സു കാണിച്ച എല്ലാവരെയും സ്വാഗതം ചെയ്തു. പാഴൂർ ഐതിഹ്യങ്ങളുടെ നാടാണെന്നും അവിടത്തെ പടിപ്പുരയും പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രവും അതിപ്രശസ്തമാണെന്നും യോഗ ശേഷം ഇതെല്ലാം കാണാൻ അവസരമുണ്ടെന്നും പറഞ്ഞു.
സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ജനുവരി മാസ റിപ്പോർട്ട് വായിച്ചത് പാസാക്കി. ട്രെഷറർ ശ്രീ എം ഡി രാധാകൃഷ്ണൻ വരിസംഖ്യ കഴിവതും വേഗം നൽകണമെന്ന് ഓർമിപ്പിച്ചു . കേന്ദ്ര വാർഷികം മെയ് മാസം 25നു ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ ഗായത്രി ഹാളിൽ വച്ചാണെന്നും അതിനു മുൻപായി എറണാകുളം ശാഖ വാർഷികം നടത്തേണ്ടതുണ്ടെന്നും സെക്രട്ടറി അറിയിച്ചു. തുടർ ചർച്ചയിൽ ശാഖാ വാർഷികം മെയ് മാസം 11നു രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെ നടത്താൻ തീരുമാനിച്ചു. വാർഷികത്തിൽ ശാഖയിലെ 50 വർഷം പൂർത്തിയായ ദമ്പതികളെ ആദരിക്കാമെന്നും തീരുമാനിച്ചു. വാർഷിക പൊതുയോഗത്തിന്റെ ചിലവിലേക്കായി ഓരോ കുടുംബത്തിൽ നിന്നും കുറഞ്ഞത് 500 രൂപയെങ്കിലും സമാഹരിക്കാമെന്ന് തീരുമാനിച്ചു. ഹാൾ ബുക്ക് ചെയ്യാനും, കേന്ദ്ര/ സമീപ ശാഖ പ്രതിനിധികളെ ക്ഷണിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചർച്ചക്ക് ശേഷം ആവ്യാ സുധീർ അവതരിപ്പിച്ച ആക്ഷൻ സോങ് ഹൃദ്യമായി.
തുടർന്ന് നടന്ന ക്ഷേമനിധി നടന്നു.
ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.
യോഗത്തിനുശേഷം ഗൃഹനാഥൻ ശ്രീ നന്ദകുമാർ അംഗങ്ങളെ എല്ലാവരെയും കൂട്ടി തൂക്കുപാലം,പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രം, പാഴൂർ പടിപ്പുര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു . ഇത്തവണത്തെ പ്രതിമാസ യോഗം ഒരു ടൂറിന്റെ പ്രതീതി ഉളവാക്കിയതായും അതിനു എറണാകുളത്തു നിന്നും വാഹനം ഏർപ്പെടുത്തിയ ട്രെഷറർ ശ്രീ എം ഡി രാധാകൃഷ്ണനെയും പാഴൂർ ശ്രീ നന്ദകുമാറിനെയും അംഗങ്ങൾ ഐക്യകണ്ഠം പ്രശംസിച്ചു.