എറണാകുളം ശാഖ 2024 ഡിസംബർ മാസ യോഗം

എറണാകുളം ശാഖ 2024 ഡിസംബർ മാസത്തെ യോഗം 08.12.2024നു 3 – PM-ന് വടുതലയുള്ള ശ്രീ നാരായണന്റെ വസതിയിൽ വെച്ച് നടന്നു.

ഗൃഹനാഥ ശ്രീമതി ലീല നാരായണൻ ഭദ്രദീപം കൊളുത്തി. ലീല നാരായണനും, കുമാരി അനന്യയും ചേർന്ന് ചൊല്ലിയ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ നമ്മെ വിട്ടു പോയവർക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ നാരായണൻ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി നവംബർ മാസത്തെ റിപ്പോർട്ട് വായിച്ചതു പാസാക്കി. ട്രഷറർ ശ്രീ എം ഡി രാധാകൃഷ്ണൻ കണക്കു അവതരിപ്പിച്ചതും പാസാക്കി. തുടർന്ന് അംഗങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. ക്ഷേമനിധി നറുക്കെടുത്തു.

മാസ്റ്റർ സത്യജിത് ഒരു ഗാനം ആലപിച്ചു.  കമ്മിറ്റി അംഗം, ശ്രീ ജി രഘുനാഥിനെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *