ശാഖയുടെ 2021 ഡിസംബർ മാസത്തെ യോഗം 12/12/2021 നു ഞായറാഴ്ച 3pmനു ശ്രീ. P. നാരായണൻ അവർകളുടെ വടുതലയിലെ വസതിയായ ‘പിഷാരത്ത്’ വച്ച് നടന്നു.
ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ Adv. ലീല നാരായണൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമാജ അംഗങ്ങൾക്കു യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സമാജം വളരെയേറെ സഹായങ്ങൾ അംഗങ്ങൾക്ക് നൽകിവരുന്നുവെന്നും PE&WS സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നുവെന്നും പ്രസിഡണ്ട് ഡോ. രാംകുമാർ പറഞ്ഞു. അവശത അനുഭവിക്കുന്ന വളരെയധികം പേർ നമുക്കിടയിലുണ്ട്. സെൻസസ് ഇതിനെ പറ്റി കൂടുതൽ അറിയുവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. നിലവിൽ 20 പേർക്ക് PET-2000 പദ്ധതിയിൽ പെൻഷൻ കൊടുത്തുവരുന്നു. സാന്ത്വനം, PET തുടങ്ങിയ സ്കീമുകൾ നിലവിലുണ്ട്. കൂടാതെ വിവിധതരത്തിലുള്ള വിദ്യാഭ്യാസ ധനസഹായങ്ങൾ നൽകിവരുന്നുണ്ട്. പലസ്ഥലത്തും സമാജ അംഗങ്ങൾ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട്. ഇത് കൂടുതൽ വ്യക്തമാകാൻ സെൻസെസ്സ് പൂർണ്ണമാകേണ്ടതുണ്ട്. നിയമ വിദഗ്ധർ, ഡോക്ടർമാർ എന്നിവരുടെ കൂട്ടായ്മ നിലവിലുണ്ടെങ്കിൽ അത് സമാജത്തിലെ അംഗങ്ങൾക്ക് ഉപകാരപ്രദമാകുമെന്നും രാംകുമാർ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് പ്രവർത്തനം പുനരാരംഭിച്ച വിവരം പ്രസിഡണ്ട് യോഗത്തിൽ അറിയിച്ചു. ഗസ്റ്റ് ഹൗസ് സ്കീമുകളിൽ മെമ്പർഷിപ്പ് ഉള്ളവർ അത് കൃത്യമായ രേഖകൾ കൈവശം കരുതി ഉപയോഗപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.
കോവിഡിന്റെ ദുരിതകാലം കുറഞ്ഞ ഈ കാലയളവിൽ സമാജ അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുക്കുന്നത് നല്ല കാര്യമാണെന്ന് രക്ഷാധികാരി Adv. ജയകുമാർ അഭിപ്രായപ്പെട്ടു. 2022 ജൂൺ മാസത്തോടുകൂടി കുറച്ചുകൂടി ഭേദപ്പെട്ട സാഹചര്യം പ്രതീക്ഷിക്കുന്നതായി രക്ഷാധികാരി പ്രതിക്ഷ പങ്കുവച്ചു. ശാഖ/കേന്ദ്ര ഭാരവാഹികൾ കഷ്ടപ്പാട് അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കു വേണ്ട സഹായ സഹകരണങ്ങൾ ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.
18വയസ്സ് കഴിഞ്ഞ എല്ലാവരും സെൻസെസ് പൂർത്തിയാക്കണമെന്ന് രാധാകൃഷ്ണൻ M. D. ആവശ്യപ്പെട്ടു. ഗൂഗിൾ ഫോമിൽ 18 വയസ്സ് കഴിയാത്തവരുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമോയെന്നു Adv. ലീല സംശയം പ്രകടിപ്പിച്ചു. ഇതിൽ വ്യക്തത വരുത്താൻ ശ്രമിക്കുമെന്ന് രാംകുമാർ യോഗത്തിൽ അറിയിച്ചു. തുളസീദളം നഷ്ടമില്ലാതെ നടുത്തുവാൻ പറ്റുന്നുവെന്നു രാംകുമാർ യോഗത്തിൽ അറിയിച്ചു. പിറന്നാൾ ആശംസകൾ, വിവാഹ പരസ്യങ്ങൾ തുടങ്ങിയ തദവസരങ്ങളിൽ അംഗങ്ങൾ കൂടുതലായി നൽകി സഹകരിക്കണമെന്ന് രാംകുമാർ അഭ്യർത്ഥിച്ചു. തുളസീദളത്തിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന അയക്കാൻ തത്പര്യമുള്ളവർക്കായി എളുപ്പത്തിൽ QR code സ്കാൻ ചെയ്തു അയക്കാൻ സാധിക്കുന്ന വിധത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് Dr. സന്തോഷ് അഭിപ്രായപെട്ടു.
നവംബർ മാസത്തെ റിപ്പോർട്ട് സെക്രട്ടറി കൃഷ്ണകുമാർ അവതരിപ്പിച്ചു യോഗം പാസ്സാക്കി.
തുളസീദളം എല്ലാ ഭവനങ്ങളിലും എത്തുന്നുവെന്നു ഉറപ്പാക്കണമെന്ന് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിവിധ വിദ്യാഭാസ അവാർഡുകൾ/ ധനസഹായങ്ങൾ വിതരണം ചെയ്തു.
1. എളംകുളം കൃഷ്ണ പിഷാരോടി മെമ്മോറിയൽ അവാർഡ് (10th) – ശ്രീലക്ഷ്മി എസ് പിഷാരടി
2.ചേരാനല്ലൂർ C. P. രാധാകൃഷ്ണൻ മെമ്മോറിയൽ അവാർഡ് (10th) – ഗായത്രി R.
3. ചേരാനല്ലൂർ പത്മ പിഷാരസ്യർ മെമ്മോറിയൽ അവാർഡ് (12th) – ഗൗരി സന്തോഷ് പിഷാരോടി
4. ചിറ്റൂർ പടിഞ്ഞാറെ പിഷാരത്ത് ബാലകൃഷ്ണൻ മെമ്മോറിയൽ അവാർഡ് (ഡിഗ്രി )- കൃഷ്ണ ശ്രീരാജ്.
5. പടിഞ്ഞാറൂട്ട് രാജഗോപാൽ മെമ്മോറിയൽ വിദ്യാഭാസ ധനസഹായം – നന്ദ ശ്രീരാജ്
വിദ്യാഭാസ അവാർഡ് ജേതാക്കളെ ശാഖ യോഗത്തിൽ അഭിനന്ദിച്ചു.
കരിയർ ഓറിയന്റേഷൻ ക്ലാസുകൾ ശാഖ നടത്തിയാൽ ഉപകാരപ്രദമാകുമ്മെന്നു Adv. ലീല നാരായണൻ അഭിപ്രായപെട്ടു. സഹായ സഹകരണങ്ങൾ നൽകുവാൻ തയ്യാറുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒരു ലിസ്റ്റ് ശേഖരിച്ചു വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുവാൻ ശ്രമിക്കുമെന്ന് രാംകുമാർ യോഗത്തിൽ അറിയിച്ചു.
ജനുവരി മാസത്തെ മീറ്റിംഗ് കൃഷ്ണകുമാറിന്റെ ചേരാനല്ലൂരിലെ പുതിയ വസതിയായ രാധേയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
യുവാക്കൾ കൂടുതലായി ശാഖ പ്രവർത്തങ്ങളിൽ ഇടപെടണമെന്ന് രാംകുമാർ, സന്തോഷ് എന്നിവർ അഭിപ്രായപ്പെട്ടു. ശാഖ /കേന്ദ്ര സമാജങ്ങൾ നൽകിവരുന്ന വിദ്യാഭാസ അവാർഡുകൾ എന്നും ഒരു പ്രചോദമാകണമെന്നും അത് കുട്ടികൾ ഓർത്തു അവർക്കു പറ്റാവുന്ന വിധത്തിലുള്ള സഹായങ്ങൾ ഭാവിയിൽ ചെയ്യണമെന്നും സന്തോഷ് കൃഷ്ണൻ അഭിപ്രായപെട്ടു. കേന്ദ്ര അവാർഡുകൾ നേരിട്ട് എത്തി സ്വികരിക്കുവാൻ അവാർഡ് ജേതാക്കൾ പലരും എത്തുകയുണ്ടായില്ല എന്ന ഉത്കണ്ഠ സന്തോഷ് പങ്കുവെച്ചു.
ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം നന്ദി പ്രകാശനത്തിൽ സമാജം നടത്തിവന്നിരുന്ന ക്ലാസുകൾ തുടരേണ്ടതിന്റ ആവശ്യകത സന്തോഷ് കൃഷ്ണൻ ഓർമ്മിപ്പിച്ചു. ഗവൺമെന്റ ജോലിയുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്ന കാര്യം സന്തോഷ് പറഞ്ഞു. മീറ്റിംഗിൽ പങ്കെടുത്തവർക്കും നടത്താൻ സൗകര്യം ഒരുക്കിത്തന്ന നാരായണനും മറ്റു കുടുംബാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.