എറണാകുളം ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

എറണാകുളം ശാഖയുടെ 2021 ഓഗസ്റ്റ് മാസത്തെ യോഗം ആഗസ്ത് 8 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.

ഉഷ നാരായണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

ശാഖാംഗങ്ങളായിരുന്ന ഇന്ദിര പിഷാരസ്യാർ, ഉമാദേവി പിഷാരസ്യാർ , കാവു കുട്ടി പിഷാരസ്യാർ, രാധ നാരായണൻ എന്നിവർക്കും ഈ കാലയളവിൽ അന്തരിച്ച മറ്റു സമാജ അംഗങ്ങൾക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കോവിഡ് വ്യപനം നിലക്കാത്ത സാഹചര്യത്തിൽ ഓണാഘോഷവും ശാഖ വാർഷികവും നടത്തുവാൻ സാധിക്കാത്തതിനാൽ നിലവിലെ ഭരണസമിതി തത്കാലം തുടർന്ന് പോവുകയേ നിവൃത്തിയുള്ളു എന്ന് പ്രസിഡണ്ട് രാംകുമാർ അഭിപ്രായപെട്ടു.

യുവചൈതന്യം വസന്തോത്സവം 2021 എന്ന പേരിൽ ഓണക്കാഴ്ച ഒരുക്കുന്നുണ്ട്.
അത് പരമാവധി ആളുകൾ കണ്ടു പരിപാടി വിജയമാക്കണം എന്നും രാംകുമാർ അഭ്യർത്ഥിച്ചു.

PET 2000 പെൻഷൻ പദ്ധതി കാര്യക്ഷമമായി കൊണ്ടു നടക്കേണ്ടത് അത്യാവശ്യമാണെന്നും നമുക്കിടയിൽ അർഹരായ ഒരുപാട് പേരുണ്ടെന്നും ആരും നോക്കാൻ ഇല്ലാത്തവരുടെ അവസ്ഥ വേദനാജനകമാണെന്നും അത്തരമൊരവസ്ഥ നമ്മുടെ കുടുംബങ്ങളിൽ ഇല്ലാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.

നമുക്കിടയിലെ കഴകക്കാർക്കായി സമാജം ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ എത്രയും വേഗം രേഖകൾ സെക്രട്ടറിയേയോ പ്രസിഡണ്ടിനെയോ ഏൽപ്പിക്കേണ്ടതാണ് എന്നും യോഗത്തിൽ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ പുതിയ കമ്മിറ്റി തന്നെ തുടരുന്നതിനാൽ താൽക്കാലികമായെങ്കിലും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കണമെന്ന് നിർദ്ദേശം രാംകുമാർ ഉന്നയിച്ചു. വരിസംഖ്യ പിരിവും നേരിട്ട് പോയി സ്വീകരിക്കാൻ നിർവ്വാഹമില്ലാത്തതിനാൽ ഓൺലൈൻ ട്രാൻസാക്ഷൻ വഴിതന്നെ വരിസംഖ്യയും പിരിച്ചു തുടങ്ങേണ്ടതുണ്ട് എന്നും പ്രസിഡണ്ട് സൂചിപ്പിച്ചു.

SSLC,+2, Degree, വിദ്യാർഥികൾക്കായി എറണാകുളം ശാഖ നല്കി വരാറുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി. ഒപ്പം മികച്ച വിജയം നേടിയ വിദ്യാർഥികളെ ശാഖ അഭിനന്ദിക്കുകയും ചെയ്തു.

തുടർന്നു ഉഷ നാരായണന്റെ മനോഹരമായ ഒരു കീർത്തനവും ദിനേശന്റെ ഭക്തിഗാനവും ശ്രീവിദ്യ വിജയകുമാറിന്റെ ഹിന്ദി ഗാനവും ആലാപന മികവ് കൊണ്ട് യോഗത്തിന് ഉണർവേകുന്നതായിരുന്നു.

സെക്രട്ടറി കൃഷ്ണകുമാർ ജൂലൈ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസ്സാക്കി.

തുടർന്നു ക്ഷേമനിധി നറുക്കെടുപ്പിന് ശേഷം സന്തോഷ് കുമാറിന്റെ നന്ദി പ്രകാശനത്തിൽ കാര്യമായ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും സമാജം ഒരുക്കുന്ന ഓണ വിരുന്ന് വൻവിജയം ആക്കണമെന്ന് അഭിപ്രായപ്പെട്ടു. പരസ്പരം ഓണാശംസകൾ കൈമാറി യോഗം അവസാനിപ്പിച്ചു .

1+

Leave a Reply

Your email address will not be published. Required fields are marked *