എറണാകുളം ശാഖ 2023 – 2024 വാർഷിക പൊതുയോഗവും കുടുംബസംഗമവും

ശാഖയുടെ 2023 – 2024 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2024 മെയ് 19 – നു പാലാരിവട്ടം YMCA ഹാളിൽ വെച്ച് നടന്നു. 3PMനു കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണപിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ രക്ഷാധികാരി ശ്രീ K N ഋഷികേശ് പതാക ഉയർത്തിയതിനു ശേഷം, നമ്മുടെ കുലത്തൊഴിലായ മാലകെട്ട് മത്സരത്തോടു കൂടി വാർഷിക പൊതുയോഗം ആരംഭിച്ചു. വാശിയേറിയ മാലകെട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീമതി ജയശ്രീയും, ശ്രീമതി സുജയ സന്തോഷും, യുവാക്കളുടെ വിഭാഗത്തിൽ കുമാരി ഹരിത രാധാകൃഷ്ണൻ, ഹരികൃഷ്ണൻ രാധാകൃഷ്ണൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും വിജയികളായി.

തുടർന്ന് ശ്രീമതി കുമാരി രവീന്ദ്രൻ്റെയൂം ശ്രീമതി ഉഷ നാരായണൻ്റെയും നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ വാർഷിക പൊതുയോഗത്തിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികളെയും മറ്റു അംഗങ്ങളേവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. വാർഷികത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടി നിർവ്വഹിച്ചു. കേന്ദ്ര ജന. സെക്രട്ടറി ശ്രീ K P ഗോപകുമാർ സന്നിഹിതനായിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ ശാഖയിലെ യുവതീ-യുവാക്കൾ എല്ലാവരും ചേർന്ന് ഒരു യുവജന സംഘം രൂപീകരിക്കണമെന്നും ശാഖയിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. അപ്പോൾ ജ്യോതിർഗമയ പോലുള്ള പരിപാടികൾ എറണാകുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിക്കൂടേ എന്നും ചോദിക്കുകയുണ്ടായി. കൂടാതെ പെൻഷൻ ഫണ്ട് ക്യാംപെയിനിലേയ്ക്ക് എറണാകുളം ശാഖ നടത്തിയ സംഭാവന മറ്റു ശാഖകൾക്കും ഉത്തമ മാതൃകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് മുൻ വർഷത്തിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു.

  • കഥകളി രംഗത്തെ നേട്ടങ്ങൾക്കു  ശ്രീ RLV ദാമോദര പിഷാരടി
  • അഡ്വ രഞ്ജിനി സുരേഷ്
  • മാസ്റ്റർ വിഷ്ണുദത്തൻ H പിഷാരടി
  • സിവിൽ സർവീസ് പരീക്ഷയിൽ 347 – ആം റാങ്ക് കരസ്ഥമാക്കിയ മാസ്റ്റർ ഭരത് കൃഷ്ണ
  • മലയാള സിനിമയിലേക്ക് ചുവടു വെച്ച നമ്മുടെ അഭിമാനവും പ്രശസ്ത ഗായികയുമായ
  • ശ്രീമതി പ്രീത രാമചന്ദ്രൻ
  • ഒപ്പം അതേ സിനിമയിൽ അഭിനയത്തിലേക്കും കടന്നു വന്ന ശ്രീ T P രാമചന്ദ്രൻ
  • നൃത്തരംഗത്തെ നേട്ടങ്ങൾക്കു അഡ്വ. സൗമ്യ ബാലഗോപാൽ
  • അദ്ധ്യാപന-കർമ്മ രംഗങ്ങളിലെ നേട്ടങ്ങൾക്കു Dr. വിനോദ് കുമാർ
  • ശ്രീമതി ശാലിനി ശ്രീകുമാർ
  •  Dr. ഗോപിക സതീശനുണ്ണി
  • ചിത്രരചനയിൽ മികവിന് ○കുമാരി നീരജ രഘു

എന്നിവരെ അനുമോദിച്ചു.

സെക്രട്ടറി ശ്രീ സന്തോഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ രാധാകൃഷ്ണൻ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. തുടർന്ന് കേന്ദ്ര ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, PE &WS സെക്രട്ടറി Dr. പി ബി രാംകുമാർ, ശാഖ രക്ഷാധികാരി ശ്രീ കെ എൻ ഋഷികേഷ്, ശാഖ ജോയിൻ്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ എന്നിവർ വാർഷിക പൊതുയോഗത്തിന് ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി സമാജം ആരംഭിക്കാൻ പോകുന്ന കലാസംഘടനയെ കുറിച്ച് പ്രതിപാദിച്ചു. ഒരു പിടി നല്ല കലാകാരന്മാർ ഉള്ള ശാഖയായ എറണാകുളത്തു നിന്നും അതിനു മികച്ച പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. ഈയടുത്തു വന്ന CBSE 10-ആം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയിച്ച ദേവീദ്യുതിയുടെ പ്രകടനത്തെ അഭിനന്ദിച്ചു. Dr. പി ബി രാംകുമാർ, സൊസൈറ്റി പുതുതായി PG വിദ്യാർത്ഥികൾക്കും അവാർഡ് ഏർപ്പെടുത്തിയെന്നും, ഇപ്പോഴുള്ള ഭരണസമിതിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും, അവർ തന്നെ തുടരുന്നതാണ് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു. ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് ഇപ്പോഴുള്ള ഭരണസമിതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്നും, യുവാക്കളുടെ ഊർജ്ജസ്വലതയും മുതിർന്നവരുടെ സഹകരണവും ശാഖയുടെ മുതൽക്കൂട്ടാണെന്നും, കേന്ദ്ര പ്രസിഡണ്ടിനു മറുപടിയായി, ജ്യോതിർഗമയ പോലുള്ള പരിപാടി എറണാകുളത്തു വെച്ച് നടത്താൻ നമുക്ക് പ്ലാൻ ചെയ്തു കൂടെ എന്നും അഭിപ്രായപ്പെട്ടു.

തുടർന്ന് രാംകുമാർ വരണാധികാരിയായി നടന്ന 2024-26 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ 2022-24 വർഷത്തെ ഭരണസമിതി തന്നെ തുടർന്നാൽ മതിയെന്നും പൊതുയോഗത്തിൽ ഐക്യകണ്ഠേന തീരുമാനിച്ചു. ട്രഷറർ ശ്രീ രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത വിജയിപ്പിച്ച ഏവർക്കും, ഒപ്പം നമ്മുടെ വാർഷികത്തിൽ മുഴുവൻ പ്രോഗ്രാം ആങ്കർ ആയി നിന്ന ശ്രീമതി ശാലിനി രഘുനാഥിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. തുടർന്ന് ക്ഷേമനിധി നറുക്കെടുപ്പ് നടന്നതോടെ പൊതുയോഗത്തിനു സമാപനമായി.

കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീമതി പ്രീത രാമചന്ദ്രൻറെ മനോഹരമായ ഒരു ഭക്തി ഗാനത്തോടെ തുടക്കമായി. കുമാരിമാരായ ശ്രീലക്ഷ്മിയും വന്ദനയും ചേർന്നും, തനിഷ്‌കയും തൃഷയും ഒപ്പം ശ്രീനന്ദിനി മനോജും ചേർന്ന് അവതരിപ്പിച്ച പവ്വർ പാക്ക് ബ്രേക്ക് ഡാൻസ് പെർഫോമൻസോടെ തുടങ്ങി. ശാഖ രക്ഷാധികാരി ശ്രീ ഋഷികേശ് പിഷാരോടി ഒരു ഗാനം ആലപിച്ചു. കുമാരി ഹരിതയുടെ സെമി ക്ലാസിക്കൽ നൃത്തവും ശ്രീമതി സൗമ്യ ബാലഗോപാലിൻ്റെ ക്ലാസിക്കൽ നൃത്തവും എല്ലാം വാർഷിക സായാഹ്നം മനോഹരമാക്കി. തുടർന്ന് ശ്രീമതി സതി ജയരാജൻ സ്വയം രചിച്ച കവിത അവതരിപ്പിച്ചതും, ശ്രീമതി ഉഷ നാരായണൻ്റെ കഥകളി സംഗീതവും കലാപരിപാടികൾക്ക് മാറ്റ് കൂട്ടി. ശാഖയുടെ സ്വന്തം ഓർക്കസ്ട്രയോട് കൂടിയ ഗാനമേള ടീമിൻ്റെ ഉഗ്രൻ ഗാനമേളയോടെ കുടുംബസംഗമത്തിനു തിരശ്ശീല വീണു. ഗാനമേളയിൽ യുവാക്കളുടെ പങ്കാളിത്തവും സംഘടന മികവും എടുത്തു പറയേണ്ടുന്ന കാര്യമാണ്. ഒപ്പം മറ്റു മുതിർന്നവരുടെ നിസ്വാർത്ഥ സഹകരണവും പരിപാടികൾ ഗംഭീരമാക്കി. ഇതിനു അണിയറയിൽ പ്രവർത്തിച്ച ഏവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും ചെറിയൊരു പ്രോൽസാഹന സമ്മാനം നൽകി അനുമോദിച്ചു വാർഷിക യോഗവും കുടുംബസംഗമവും പര്യവസാനിച്ചു.

To view more photos of the AGM, pl click the link below:

https://photos.app.goo.gl/MNjncc4XoHNp6RB28

3+

One thought on “എറണാകുളം ശാഖ 2023 – 2024 വാർഷിക പൊതുയോഗവും കുടുംബസംഗമവും

Leave a Reply

Your email address will not be published. Required fields are marked *