എറണാകുളം ശാഖയുടെ 2021-22 വർഷത്തെ വാർഷികവും കുടുംബ സംഗമവും മെയ് 8 ഞായറാഴ്ച 3PMനു ഇടപ്പള്ളി ദേവൻകുളങ്ങര എൻ.എസ്എസ് കരയോഗം ഹാളിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു.
ശാഖ രക്ഷാധികാരി അഡ്വ. ജയകുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ശ്രീമതി ഇന്ദിരാ രാമചന്ദ്രൻറെ നാരായണീയ പാരായണത്തിനുശേഷം വേദിയിൽ വാശിയേറിയ മാലകെട്ട് മത്സരം അരങ്ങേറി.
വാർഷിക സമ്മേളനം കുമാരി ശ്രീവിദ്യയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാ പ്രസിഡണ്ട് ഡോക്ടർ പി ബി രാംകുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു. എറണാകുളം ശാഖയുടെ പുനരുദ്ധാരണത്തിനു ശേഷമുള്ള രജത ജൂബിലി വർഷം കൂടിയാണ് 2022 എന്ന് രാംകുമാർ സദസ്സിനെ ഓർമപ്പെടുത്തി.
അധ്യക്ഷ പ്രസംഗത്തിൽ ശാഖാ രക്ഷാധികാരി അഡ്വ. കെ. ജയകുമാർ വളരെകാലത്തിനു ശേഷം എല്ലാവരെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തി. പിഷാരോടിമാരുടെ എണ്ണം കുറവാണ് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്ന ദുഃഖകരമായ വർത്തമാനം ഇപ്പോൾ മിക്ക അവസരങ്ങളിലും കേൾക്കാറുണ്ട് . എന്നാൽ കുറഞ്ഞുപോയതിൽ വ്യസനിക്കാതെ മഹാന്മാരുടെ മികവിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആ മഹാന്മാരെ പരിചയപ്പെടുത്തി അവർ കാണിച്ചു തന്ന മാതൃകയിലൂടെ നമുക്ക് മുന്നേറാമെന്ന ആശയം പകർന്നു നൽകുന്ന അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം വാർഷികവും കുടുംബസംഗമവും സമാജം ജനറൽ സെക്രട്ടറി ശ്രീ. ഹരികൃഷ്ണൻ കെ പി നിലവിളക്കു തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിപുലവും കാര്യമാത്രാ പ്രസക്തവുമായ ഉത്ഘാടന പ്രസംഗത്തിൽ എറണാകുളം ശാഖയുടെയും കേന്ദ്ര സമാജം പ്രവർത്തനങ്ങളെ കുറിച്ചും ഗഹനമായ വിവരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
രജത ജൂബിലിയോടാനുബന്ധിച് എറണാകുളം ശാഖായുടെ മുൻ പ്രസിഡണ്ടുമാരായിരുന്ന ജയരാജൻ എ. പി., രാമചന്ദ്രൻ എ, വിജയകുമാരി എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. തുടർന്ന് ശ്രീ രാധാകൃഷ്ണൻ എം ഡി, അഡ്വ.അനിത രവീന്ദ്രൻ, എന്നിവർ വാർഷികത്തിനു ആശംസകൾ നേർന്നു.
മുൻ പ്രസിഡണ്ടുമാരായ ശ്രീ രാമചന്ദ്രൻ എ, ശ്രീ ജയരാജൻ എ പി എന്നിവർ അവരുടെ വിലയേറിയ അഭിപ്രായങ്ങൾ ഏവർക്കും പകർന്നു നൽകി. എല്ലാവരും സമാജം പ്രവർത്തനങ്ങളിൽ പങ്കാളിയാവണം എന്നും അവർ ആഹ്വാനം ചെയ്തു.
അതിനു ശേഷം സെക്രട്ടറി ശ്രീ പി. കൃഷ്ണകുമാർ മൂന്നുവർഷക്കാലത്തെ റിപ്പോർട്ട് അവതരിപ്പിച്ച് യോഗം പാസ്സാക്കി. 2019-2022 സാമ്പത്തിക വർഷക്കാലത്തെ വരവ് ചെലവ് കണക്ക് ശ്രീമതി സൗമ്യ കൃഷ്ണൻകുട്ടി അവതരിപ്പിച്ച് യോഗം പാസ്സാക്കുകയും ചെയ്തു.
അതിനുശേഷം പുതിയ ഭരണ സമിതിയുടെ ആവേശകരമായ തിരഞ്ഞെടുപ്പ് നടന്നു. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ശ്രീ. മണി. T. N. ന് കൈമാറി. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിനുശേഷം വേദിയിലേക്ക് ക്ഷണിച്ചിരുത്തി ശാഖാ അംഗങ്ങളെ പരിചയപ്പെടുത്തി.
രക്ഷാധികാരി: ഋഷികേഷ് പിഷാരോടി
പ്രസിഡണ്ട് : ദിനേശ് S. പിഷാരോടി
സെക്രട്ടറി : സന്തോഷ് കുമാർ M.
വൈസ് പ്രസിഡണ്ട് : അഡ്വ. അനിത രവീന്ദ്രൻ.
ട്രഷറർ : രാധാകൃഷ്ണൻ M.D.,
ജോയിന്റ് സെക്രട്ടറി : ദീപ വിജയകുമാർ.
ഇന്റെർണൽ ഓഡിറ്റർ : Dr. വിനോദ് കുമാർ P. B.
മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ജയരാജൻ A. P.,
രഘുനാഥ് C. P.,
ഹേമലത S. ഉണ്ണി.,
ബാലചന്ദ്രൻ K.,
സതീഷ് കുമാർ C. P.,
സന്ധ്യ ഉണ്ണികൃഷ്ണൻ,
സന്തോഷ് കൃഷ്ണൻ,
ജ്യോതി സോമചൂഡൻ.
പിന്നീട് ക്ഷേമനിധി നറുക്കെടുപ്പ് നടന്നു.
തുടർന്ന് സന്തോഷ് കൃഷ്ണന്റെ കൃതജ്ഞതയോടെ ഔപചാരികമായി വാർഷിക സമ്മേളനത്തിന് തിരശ്ശീല വീണു.
തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീമതി സൗമ്യ സതീഷ് നിർവഹിച്ചു. ശ്രീദേവി ആനന്ദിന്റെ സോപാന സംഗീതം, ദിനേശ് S. പിഷാരോടി, ജ്യോതി സോമചൂഡൻ , സോമചൂഡൻ K. P., സതീശൻ ഉണ്ണി, രമാദേവി, ശ്രീവിദ്യ വിജയകുമാർ, അനയ S. പിഷാരോടി എന്നിവരുടെ
ഗാനങ്ങൾ , ഹരിത രാധാകൃഷ്ണൻ, വാണിശ്രീ വിനോദ് , വേണിശ്രീ വിനോദ് , ശ്രീനന്ദ രാംകുമാർ,
ദേവിക ഹരികൃഷ്ണൻ, അനയ S. പിഷാരോടി എന്നിവരുടെ നൃത്തനൃത്യങ്ങൾ, വ്യത്യസ്ത അനുഭവം പകർന്നു തന്ന പല്ലവി ഗോപിനാഥിന്റെ യോഗ പെർഫോമൻസ് , സതി C. P., ഐശ്വര്യാ ഉണ്ണികൃഷ്ണൻ എന്നിവരുടെ കവിത ആലാപനം എന്നിവ വാർഷിക ആഘോഷത്തെ മികവുറ്റതാക്കിതീർത്തു.
മാലകെട്ട് മത്സര വിജയികൾ ആയ രാധാകൃഷ്ണൻ M. D., വേണുഗോപാൽ M. D. എന്നിവർക്ക് സമ്മാനങ്ങൾ നൽകി. മാലകെട്ട് മത്സരത്തിലും മറ്റു കലാപരിപാടികളിലും പങ്കെടുത്തവർക്ക് ശാഖായുടെ സ്നേഹ സമ്മാനങ്ങൾ നൽകി. സ്വാദിഷ്ടമായ ലഘുഭക്ഷണത്തിന് ശേഷം ദേശീയഗാനത്തോടെ വാർഷികാഘോഷം അവസാനിച്ചു.
ശാഖാ വാർഷിക ചിതങ്ങൾ…
https://samajamphotogallery.blogspot.com/2022/05/2022_20.html