ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-9-23 നു 3.30PMനു കുട്ടമശ്ശേരി ശ്രീ ജയന്റെ വസതി രാഗസുധയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ രമ, ശ്രീദേവി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായ അംഗങ്ങളുടെയും മറ്റും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ജയൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ നേടിയ കുമാരിമാർ മീനാക്ഷി അനിൽ, ആതിര. R, പൂജ V. പിഷാരോടി, മാസ്റ്റർ മനു A. പിഷാരോടി എന്നിവരെ യോഗം അനുമോദിച്ചു.കൂടാതെ കുട്ടമശ്ശേരി കീഴ്മാട് സൊസൈറ്റി ഇലക്ഷന് മത്സരിക്കുന്ന ശ്രീ അജിത് കുമാറിന് യോഗം ആശംസകൾ നേർന്നു.
അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ വിജയൻ, മധു എന്നിവർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ശ്രീമതി ദേവി രാമൻ, ശ്രീ കൃഷ്ണ കുമാർ, ദിവാകര പിഷാരോടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ കൃഷ്ണകുമാറിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു. അടുത്ത യോഗം തോട്ടക്കാട്ടുകരയിലുള്ള ശ്രീ.മധുവിൻ്റെ അഞ്ജനത്തിൽ വെച്ച് 22-10 -2023 ന് 3.30 PMനു നടത്തുവാൻ തീരുമാനിച്ചു.
ഈ മാസത്തെ പിഷാരടി സമാജം യോഗം വളരെ ഉപയോഗപ്രദമായി നടത്താൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ പറഞ്ഞു കൊള്ളട്ടെ