ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 24/09 /21 വെള്ളിയാഴ്ച രാത്രി 7.30 ന് പ്രസിഡണ്ട് ശ്രീ. K. വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ.ദിവാകര പിഷാരോടിയുടെ (മണിച്ചേട്ടൻ) ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.
ശ്രീ.വി പി മധു സന്നിഹിതരായ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
അദ്ധ്യക്ഷപ്രസംഗത്തിൽ ഗുരുവായൂർ ഗസ്റ്റ്ഹൗസ് യോഗ വിശേഷങ്ങൾ പങ്കുവെച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക പരാധീനത പരിഹരിക്കാൻ ശാഖയിൽ നിന്നും സാധിക്കുമെങ്കിൽ കുറച്ച് കൂടി മെംബർഷിപ്പ് എടുത്തു കൊടുക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ പെൻഷൻഫണ്ടിലേക്കും അംഗങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിച്ചു.
ശാഖയിലെ കുടുബാംഗങ്ങളുടെ വിശദവിവരങ്ങൾ പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാര്യം ശ്രീ. കെ എൻ വിജയൻ യോഗത്തെ അറിയിച്ചു. ശാഖാ പരിധിയിലുള്ള, നിലവിൽ മെമ്പർമാരല്ലാത്ത എല്ലാവരേയും മെംബർഷിപ്പ് എടുപ്പിക്കുന്നതിനു വേണ്ട ശ്രമം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇതിലേക്ക് എല്ലാ അംഗങ്ങളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു. ശാഖാ അംഗമായ കുട്ടമശ്ശേരിയിലുള്ള കുമാരി അഞ്ജലി വാസുദേവന് UK യിൽ PhD ക്ക് അഡ്മിഷൻ കിട്ടിയതിൽ യോഗം അഭിനന്ദനം അറിയിച്ചു. സമാജം നടത്തിയിട്ടുള്ള എല്ലാ കലാപരിപാടികളിലും പങ്കെടുത്തിട്ടുള്ള അഞ്ജലി വളരെ നല്ലൊരു അവതാരക കൂടിയാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.
കുമാരി രുദ്ര ഒരു ഗാനം ആലപിച്ചു.
ശ്രീ K.P. രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
Chowara ശാഖാ മീറ്റിംഗ് നല്ല രീതിയിൽ നടത്തി കാര്യങ്ങൾ തീരുമാനിച്ചതിൽ ഭാരവാഹികളെ അനുമോദിക്കുന്നു