ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 22-10-22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതിയായ വൈശാഖത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രേവതി വർമ്മയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ഈയിടെ അന്തരിച്ച സമാജം മുൻ പ്രസിഡന്റ് ശ്രീ ഭരത പിഷാരടിയുടെ ഭാര്യ ശ്രീമതി ശാരദ പിഷാരസ്യാർ (വരന്തരപ്പിള്ളി) മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ K. ഭരതൻ സന്നിഹിതരായ എല്ലാ സ്വജനങ്ങേളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
ചൊവ്വര ശാഖ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. അവാർഡുകൾ വാങ്ങിയ അമൽ കൃഷ്ണ, ഹൃദ്യ ഹരി, രേവതി എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. പെരുവാരം കെ കെ രാധാകൃഷ്ണൻ, ആവണംകോട് രാമ പിഷാരോടി എന്നിവരുടെ പേരിലുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. കേന്ദ്ര സമാജത്തിലെ വിദ്യാഭ്യാസ അവാർഡുകൾ നേടിയ കുട്ടികളെയും തിരുവനന്തപുരം CET യിൽ B.Tech admission നേടിയ മാസ്റ്റർ ആദിത്യ കൃഷ്ണനെയും യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ബാക്കി ചർച്ചകൾ നടന്നു. സർഗ്ഗോത്സവം – 22 ആയിരുന്നു പ്രധാനം. ശ്രീ ഹരികൃഷ്ണൻ പിഷാരടി, ശ്രീ K. N. വിജയൻ എന്നിവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഗസ്റ്റ് ഹൗസ്, തുളസിദളം എന്നിവ ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വന്നു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. തുടർന്ന് ശ്രീ ദിവാകര പിഷാരടി, ശ്രീമതി ജ്യോൽസ്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അടുത്ത മാസത്തെ യോഗം 12-11-22 ശനിയാഴ്ച രാവിലെ 10 മണിക്ക് മാണിക്ക മംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം നടത്താനും വിദ്യാഭ്യാസ അവാർഡുകൾ നൽകുവാനും സാദ്ധ്യമാക്കിയ ഭാരവാഹികൾക്കും മെമ്പേർസിനും അഭിനന്ദനങ്ങൾ