ചൊവ്വര ശാഖ 2021 ഒക്ടോബർ മാസ യോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 24-10-2021 ഞായറാഴ്ച രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.

ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ സമാജം അംഗങ്ങൾക്കും മഴക്കെടുതിയിൽ അപായപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി.

ശ്രീ. വി.പി. മധു ഏവർക്കും സ്വാഗതമാശംസിച്ചു.

അദ്ധ്യക്ഷപ്രസംഗത്തിൽ ശാഖ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. പിന്നീട് നടന്ന ചർച്ചയിൽ അടുത്ത മാസം മുതൽ യോഗം പഴയ പോലെ നടത്തണമെന്ന് എല്ലാവരും അഭിപ്രായപെട്ടതനുസരിച്ചു നവംബർ മാസത്തെ യോഗം മാണിക്കമംഗലം ശ്രീ കെ.വേണുഗോപാലിന്റെ വസതിയിൽ നടത്തുവാൻ തീരുമാനിച്ചു.

കേന്ദ്ര കമ്മിറ്റിയുടെ അഭ്യർത്ഥന അനുസരിച്ചു പെൻഷൻ ഫണ്ടിലേക്ക് സംഭാവന നൽകിയ ശ്രീ ഹരികൃഷ്ണ പിഷാരോടി, കെ.വേണുഗോപാൽ, അനിൽ പിഷാരത്ത് എന്നിവരെ യോഗം അനുമോദിച്ചു. കേന്ദ്ര പെൻഷൻ ഫണ്ടിനു വേണ്ടി കേന്ദ്ര ഭാരവാഹികൾ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം പ്രകീർത്തിച്ചു.

ശാഖയിലെ വിദ്യാഭ്യാസ അവാർഡുകൾക്കായി ഇനിയും അപേക്ഷകൾ നല്കാത്തവർ ഉണ്ടെങ്കിൽ ഉടൻ ശാഖാ കമ്മിറ്റി അംഗങ്ങളെ ഏൽപ്പിക്കണമെന്ന് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

ശ്രീ കെ.എൻ. വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

1+

One thought on “ചൊവ്വര ശാഖ 2021 ഒക്ടോബർ മാസ യോഗം

  1. ഒക്ടോബർ മാസത്തെ ശാഖാ മീറ്റിംഗ് ഓൺ ലൈനിൽ കൂടി നടത്തിയ ഭാരവാഹികൾക്കും മെമ്പർമാർക്കും അനുമോദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *