ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം നെടുവന്നൂർ ശ്രീ ഭരതന്റെ വസതി, വൈശാഖത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ K. P. രവിയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയ ഭരതന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നിര്യാതരായ സമുദായ അംഗങ്ങളുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ ഭരതൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ വിവിധ വിഭാഗങ്ങളെ കുറിച്ച് സംസാരിച്ചു. കൂടുതൽ ചർച്ചകളും നടന്നു. കുട്ടമശ്ശേരിയിൽ താമസിക്കുന്ന Dr.സതീശൻ്റെ കുടുംബാംഗങ്ങൾ ചൊവ്വര ശാഖയിൽ പുതിയ അംഗങ്ങളായി ചേർന്നു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയൻ വായിച്ചതു യോഗം അംഗീകരിച്ചു. പുതിയ ക്ഷേമ നിധി ആദ്യ നറുക്കെടുപ്പോടെ ആരംഭിച്ചു. ശ്രീ മധുവിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖ 2024 നവംബർ മാസ യോഗം
0