ശാഖയുടെ മാർച്ച് മാസ യോഗം 02-03-25നു 10.30AMന് കാഞ്ഞൂർ തിരുനാരായണപുരം പിഷാരത്ത് ശ്രീ ബാബുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ഇന്ദിര, ഉഷ, പദ്മിനി എന്നിവരുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ശ്രീ സതീശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും പ്രത്യേകിച്ച് കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടി, ഇരിങ്ങാലക്കുട, കൊടകര, തൃശൂർ, വടക്കാഞ്ചേരി, കോട്ടയം തുടങ്ങിയ ശാഖാകളിൽ നിന്നുള്ള ബന്ധുജനങ്ങൾ എന്നിവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
ശ്രീ ബാബുവിന്റെ അറുപതാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഹരികൃഷ്ണ പിഷാരടി, ശ്രീ മോഹനൻ, മുരളി, രവി (ഇരിങ്ങാലക്കുട ),ഗോവിന്ദൻ (തൃശൂർ ), രാജൻ സിതാര (കൊടകര ), അച്യുത പിഷാരടി, മുരളി (ദേശം ) തുടങ്ങി നിരവധി പേർ ബാബുവിന് ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ K. P. രവി യോഗ നടപടികൾ നിയന്ത്രിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ അവതരിപ്പിച്ചത് യോഗം പാസ്സാക്കി. ക്ഷേമനിധി നറുക്കെടുപ്പും നടത്തി.
തുടർന്ന് ഗാനങ്ങൾ, നൃത്തം എന്നിവ കൊണ്ട് പിറന്നാൾ ആഘോഷം ഭംഗിയായി നടന്നു.
ശ്രീ ബാബു ആശംസകൾക്ക് മറുപടി പറയുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.