ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 25-05-23, 3.30 PMന് ചൊവ്വര ശ്രീ നാരായൺ കെ. പിഷാരോടിയുടെ വസതിയായ സോനാമുഖിയിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ഈയിടെഅന്തരിച്ച ശ്രീമതി ശ്രീരേഖ സേതു, നളിനി രാജൻ, രാമ പിഷാരോടി (കോട്ടയം), മറ്റു ശാഖ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം ഒരു മിനിറ്റ് മൗനം ആചരിച്ചു.
ഗൃഹനാഥൻ ശ്രീ നാരായൺ കെ. പിഷാരോടി സന്നിഹിതരായ എല്ലാവരെയും പ്രത്യേകിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണൻ പിഷാരടിയെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. ശാഖാ സെക്രട്ടറി ശ്രീ വിജയൻ കേന്ദ്ര കമ്മിറ്റിയിൽ പുതിയ സ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെട്ട ശ്രീ. ഹരികൃഷ്ണ പിഷാരോടി (കേന്ദ്ര പ്രസിഡണ്ട്) , ശ്രീ കെ. പി. രവി(ഗസ്റ്റ് ഹൌസ് സെക്രട്ടറി)എന്നിവരെ അനുമോദിച്ചു സംസാരിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര വാർഷികം, ശാഖ വാർഷികം എന്നിവയെ പറ്റി സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ P.E.&W.S, Guest House, തുളസീദളം കൂടാതെ നമ്മുടെ ചടങ്ങുകളെ പറ്റിയും ചർച്ചകൾ നടന്നു.
കേന്ദ്രത്തിലെ പദ്ധതികളെ പറ്റി ശ്രീ ഹരികൃഷ്ണ പിഷാരോടി വിശദമായി സംസാരിച്ചു. പുതിയ ക്ഷേമ പദ്ധതി തുടങ്ങുവാനും തീരുമാനിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് സെക്രട്ടറിയും കണക്കുകൾ ട്രഷററും വായിച്ചതു യോഗം പാസ്സാക്കി. സമാജത്തിൻ്റെ പഴയകാല പ്രവർത്തകരിൽ ഏറ്റവും മുതിർന്ന അംഗമായ സി.രാജൻ പിഷാരോടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
അടുത്ത മാസത്തെ യോഗം നായത്തോട് നടത്തുവാൻ തീരുമാനിച്ചു. ശ്രീ രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം വളരെ സജീവമായി നടത്താൻ സഹായിച്ച ഭാരവാഹികൾക്കും അംഗങ്ങൾക്കും അഭിനന്ദനങ്ങൾ