ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 21-06-21 തിങ്കളാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിങ്ങിലൂടെ പ്രസിഡണ്ട് ശ്രീ. K വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഗീതാഞ്ജലി ഗിരീഷ്, ശ്രീമതി ജയശ്രീ രാജൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ശാഖാംഗം ശ്രീ. ഭരതപിഷാരോടിയുടെ(തിരുനാരായണപുരം) സഹോദരൻ ശ്രീ രാജൻ പിഷാരോടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ പ്രസംഗത്തിൽ കോവിഡ്/ മറ്റു ചികിൽസാ വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവയെ പറ്റി പരാമർശിച്ചു.
കോങ്ങാട് ശാഖയിലെ ഒരംഗത്തിന് വിദ്യാഭ്യാസ ധനസഹായം നൽകിയതായും, ഒരു ചൊവ്വര ശാഖാംഗത്തിനും വിദ്യാഭ്യാസത്തിനുള്ള ധനസഹായവും നൽകിയതായും, മറ്റു രണ്ടു പേർക്ക് കൊടുത്ത കോവിഡു ധനസഹായവുമടക്കം ഈ മാസം മൊത്തം 50475/- രൂപ നൽകിയതായും ശ്രീ മധു അറിയിച്ചു. കൂടാതെ ഇരിങ്ങാലക്കുട ശാഖയിൽ നിന്നും ലഭിച്ച ചികിൽസാ സഹായ അപേക്ഷയിൽ 10000/- രൂപ നൽകുവാനും യോഗം തീരുമാനിച്ചു. ഈ സഹായങ്ങൾ നൽകുന്നതിനായി ശാഖാംഗങ്ങളിൽ നിന്നും ആവശ്യത്തിനുള്ള തുക ലഭിക്കുകയുണ്ടായി. ആപൽഘട്ടങ്ങളിൽ സ്വന്തം ശാഖയിലെ അംഗങ്ങളെ കൂടാതെ മറ്റു ശാഖയിലെ അംഗങ്ങളേയും സഹായിക്കാൻ സാധിച്ചതായും അറിയിച്ചു. മേൽപ്പറഞ്ഞവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ശാഖാംഗങ്ങളോട് യോഗം പ്രത്യേകം നന്ദി പറഞ്ഞു. ഇനിയും തുകകൾ തരുവാൻ താൽപര്യമുള്ളവർ അതു നൽകിയാൽ അതൊരു കരുതൽ ധനമായി സൂക്ഷിക്കാനും ആവശ്യക്കാർക്ക് പെട്ടെന്ന് ത്തന്നെ എത്തിച്ചു കൊടുക്കുവാൻ സാധിക്കും എന്നും അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചകളിൽ അച്ചുതപിഷാരോടി(ദേശം), നാരായണനുണ്ണി, ദിവാകരൻ, ഭരതൻ(മുംബൈ), രവി, വിജയൻ, ജയൻ(കുട്ടമശ്ശേരി), രനീഷ്(മേയ്ക്കാട്), ശ്രീമതി സൗമിനി പീതാംബരൻ എന്നിവർ പങ്കെടുത്തു.
ശ്രീ വിജയന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖായുടെ ജൂൺ മാസ യോഗം ഗൂഗിൾ മീറ്റിംഗ് ഇൽ കൂടി നടത്തി, കോവിഡ് കാലത്തെ കാലത്തെ ദുരിതങ്ങൾ കണക്കിലെടുത്തു ധനവിയോഗം അർഹിക്കുന്നവർക്ക് ആവശ്യനുസരണം വിനിയോഗിക്കാനും തീരുമാനങ്ങൾ എടുത്ത ഭാരവാഹികൾക്കും ഹാജരായ എല്ലാ മേമെംബേർസ്നും അഭിനന്ദനങ്ങൾ