ചൊവ്വരശാഖയുടെ ജൂലൈ മാസത്തെ യോഗം 25/7/21 ഞായറാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ.പി രവിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ശാഖാംഗം കെ. മണി(മാണിക്കമംഗലം)യുടേയും സമുദായത്തിലെ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടേയും മറ്റു പ്രമുഖരുടേയും സ്മരണയിൽ യോഗം ഒരു മിനുട്ടു മൗന പ്രാർത്ഥന നടത്തി.
ശ്രീ മധു യോഗത്തിൽ സന്നിഹിതരായവരേയും പ്രത്യേകിച്ച് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ.പി ഹരികൃഷ്ണനേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം ശ്രീ ഹരികൃഷ്ണൻ ആശംസാപ്രസംഗം നടത്തി. ശാഖ ഏറ്റെടുത്തു നടത്തുന്ന കോവി ഡ് ദുരിതാശ്വാസങ്ങളേയും മറ്റു വിദ്യാഭ്യാസ ആരോഗ്യ ധനസഹായങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ പെൻഷൻ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി നമ്മുടെ ശാഖയിൽ നിന്നും സ്പോൺസർമാരെ കണ്ടെത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ പുതിയ ഇൻഷുറൻസ് പദ്ധതിയേയും പറ്റി സംസാരിച്ചു.
തുടർന്ന് സംസാരിച്ച ശ്രീ വിജയൻ വെബ്സൈറ്റ് ഈ ഓണത്തിന് നടത്തുന്ന പരിപാടികളെ കുറിച്ചും ഇപ്പോൾ നടന്നു വരുന്ന രാമായണ പാരായണത്തെ കുറിച്ചും സംസാരിച്ചു.
നെടുവന്നൂർ പുത്തൻ പിഷാരത്ത് ശാരദ പിഷാരസ്യാരുടേയും ആലങ്ങാട് കല്ലങ്കര പിഷാരത്ത് നാരായണ പിഷാരടിയുടേയും പേരിൽ അവരുടെ കുടുംബാംഗങ്ങൾ നൽകി വരുന്ന ചികിത്സാ സഹായം ഇത്തവണ ഇരിങ്ങാലക്കുട ശാഖയിലെ അംഗത്തിന്റെ ചികിത്സാ സഹായത്തിനായി കൊടുത്തതായി മധു അറിയിച്ചു.
കഴകകാരുടെ ഇൻഷുറൻസ് വേണ്ടവരുടെ അപേക്ഷകൾ അതാത് പ്രദേശങ്ങളിലെ കമ്മറ്റി അംഗങ്ങൾ വാങ്ങിച്ച് എത്തിക്കുവാൻ ചുമതലപ്പെടുത്തി.
തുടർന്ന് കൃഷ്ണകുമാർ ഗാനമാലപിച്ചു.
ശ്രീ ദിവാകര പിഷാരടിയുടെ(മണി ചേട്ടൻ) നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.