ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-02-25നു 3.30PMന് മേക്കാട് ശ്രീ ദേവശ പിഷാരോടിയുടെ വസതി, നന്ദനം റോസ് ഗാർഡൻസിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി, മിനി, ജയശ്രീ, ജ്യോത്സ്ന എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.അനുശോചനത്തിന് ശേഷം ഗൃഹനാഥൻ ശ്രീ ദേവേശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ വായിച്ചു അവതരിപ്പിച്ചത് യോഗം പാസ്സാക്കി. മെയ് മാസത്തിൽ ഇരിങ്ങാലക്കുട നടക്കുന്ന കേന്ദ്ര വാർഷികത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു ഉചിതമായ തീരുമാനങ്ങൾ എടുത്തു. കലാപരിപാടികൾ അവതരിപ്പിക്കുന്ന കാര്യങ്ങൾക്കായി ശ്രീ വിജയനെ ചുമതലപ്പെടുത്തി. ശാഖ വാർഷികം മെയ് 4 ന് നടത്തുവാൻ തീരുമാനിച്ചു. അടുത്ത മാസത്തെ യോഗം മാർച്ച് 9ന് ആലങ്ങാട് ശ്രീ വിജയന്റെ വസതി, വിപഞ്ചികയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ശ്രീ K. P. രവിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖ 2025 ഫെബ്രുവരി മാസ യോഗം
0