ചൊവ്വര ശാഖയുടെ ഡിസംബർ മാസ യോഗം 08-12-24 ഞായറാഴ്ച 3.30PMന് എടനാട് പിഷാരം ശ്രീ K. ഹരിയുടെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ വൈശാഖ് രാജന്റെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ഈയിടെ അന്തരിച്ച ശ്രീമതി കമലം പിഷാരസ്യാർ (ശാഖ അംഗം ശ്രീ S. M. സതീശന്റെ ഭാര്യാ മാതാവ് ) മറ്റ് സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥൻ ശ്രീ ഹരി സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ കേന്ദ്ര യോഗത്തെ പറ്റിയും സമാജത്തിന്റെ വിവിധ വിഭാഗങ്ങളെയും കുറിച്ചുള്ള കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും വായിച്ചത് യോഗം പാസ്സാക്കി.
കഴിഞ്ഞ മാസം ശ്രീ C. ബാലകൃഷ്ണൻ പിഷാരോടിയുടെ ചികിത്സ സഹായത്തിനുള്ള അപേക്ഷ പരിഗണിച്ചു ശാഖയിൽ നിന്നും സഹായം നൽകുവാൻ തീരുമാനിക്കുകയും അതനുസരിച്ചു നെടുവന്നൂർ ശ്രീമതി ശാരദ പിഷാരസ്യാർ, ആലങ്ങാട് ശ്രീ നാരായണ പിഷാരടി, തൃശൂർ ശ്രീമതി ശ്രീരേഖ എന്നിവരുടെ സ്മരണക്കുള്ള മൊത്തം തുക Rs. 10000/- രൂപ അയച്ചു കൊടുത്തു. കൂടാതെ ശാഖയിലെ ഒരു അംഗം Rs. 10000/- രൂപ നേരിട്ട് അയച്ചു കൊടുത്തതായും അറിയിച്ചു.
ഗസ്റ്റ് ഹൗസ് മെംബർഷിപ്പ് കാർഡ് നഷ്ടപ്പെട്ടവർ സമാജത്തെ അറിയിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗസ്റ്റ് ഹൗസ് സെക്രട്ടറി രവി.കെ.പി.അറിയിച്ചു. ക്ഷേമനിധി നറുക്കെടുപ്പു നടത്തി. ശ്രീ ദിവാകര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു