ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 17-12-23നു 4PMനു കാഞ്ഞൂർ തിരുനാരായണപുരം ശ്രീ. സതീശന്റെ വസതി, രാഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരന്മാർ അധ്വിൻ, ആദ്വിക് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ A. P. രാഘവന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ശ്രീ നാരായണ പിഷാരോടി (പുതിയേടം ചിറങ്ങര പിഷാരം ), ശ്രീ രാധാകൃഷ്ണൻ (പുതിയേടം പിഷാരം ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ശ്രീ സതീശൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി കേന്ദ്രത്തിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദമായി സംസാരിച്ചു. ജ്യോതിർഗമയ പ്രോഗ്രാമിനെ പറ്റി സംസാരിച്ചു.
ചൊവ്വര നെടുവന്നൂർ കല്ലങ്കര പിഷാരത്ത് ശാരദ പിഷാരസ്യാർ സ്മാരക ചികിത്സ സഹായം ആവശ്യമുള്ള ശാഖ അംഗങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുവാൻ തീരുമാനിച്ചു. ശാഖ ഡയറക്ടറി ഉണ്ടാക്കുന്ന കാര്യം സെക്രട്ടറിയെയും ശ്രീ K. ഭരതനെയും ചുമതലപ്പെടുത്തി.
ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ ശാഖയുടെ പേരിലുള്ള FD തിരിച്ചു കിട്ടുന്നതിന് അപേക്ഷ കൊടുക്കുവാൻ തീരുമാനിച്ചു. തുടർന്ന് കുട്ടികൾ അധ്വിനും ആദിക്കും ഗാനങ്ങൾ ആലപിച്ചു. ക്ഷേമ നിധി നറുക്കെടുപ്പും നടത്തി.അടുത്ത മാസത്തെ യോഗം നെടുവന്നൂർ ശ്രീ ഭരതന്റെ വസതിയിൽ നടത്തുവാൻ തീരുമാനിച്ചു. ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.