ചൊവ്വര ശാഖായുടെ ഡിസംബർ മാസത്തെ യോഗം 19/12/21 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂരുള്ള ശ്രീമതി. വിജയലക്ഷ്മി പിഷാരസ്യാരുടെ ഭവനമായ പ്രവ്ദയിൽ വെച്ച് ശ്രീ.ഹരിയുടെ അധ്യക്ഷതയിൽ ശ്രീ. കൃഷ്ണകുമാറിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.
പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ ശ്രീ ഹരി എടാട്ടിനെ അദ്ധ്യക്ഷനായി യോഗം തെരെഞ്ഞെടുത്തിരുന്നു.ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ ചൊവ്വര കല്ലങ്കര പിഷാരത്തെ ശ്രീമതി. അനിയത്തി പിഷാരസ്യാരുടെയും മറ്റു സമുദായ അംഗങ്ങളുടെയും സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു.
ശ്രീ മനോജ് യോഗത്തിനെത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും LIFE SCIENCE എന്ന വിഷയത്തിൽ M Phil നേടിയ ശ്രീമതി ഗായത്രി വേണുഗോപാലിനെയും (ആലങ്ങാട് ), South Indian Bank ൽ ഓഫീസറായി നിയമനം കിട്ടിയ ശ്രീ അഖിൽ പിഷാരടിയെയും (ചൊവ്വര ) യോഗം അനുമോദിച്ചു.
സമാജം നടപ്പിലാക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന മെമ്പേഴ്സിന് പോളിസികൾ വിതരണം ചെയ്തു. സെൻസസിൻ്റെ ഭാഗമായി ഗൂഗിൾ ഷീറ്റ് പൂരിപ്പിച്ചു അയക്കുവാൻ മെമ്പേഴ്സിനെ ഓർമ്മപ്പെടുത്തി. ഡിസംബർ 31നകം പൂർത്തിയാക്കണം എന്നും തീരുമാനിച്ചു.
ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ ലോണിന്നായി കിട്ടിയ അപേക്ഷ അംഗീകരിച്ച് അടുത്ത മാസം കൊടുക്കുവാൻ തീരുമാനിച്ചു.
ഈ കൊല്ലത്തെ വിദ്യാഭ്യാസ അവാർഡ് വിതരണം ഗംഭീരമായി നടത്തിയ കേന്ദ്ര ഭാരവാഹികളെ യോഗം അഭിനന്ദിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ മധു വായിച്ചത് യോഗം പാസ്സാക്കി. അടുത്ത മാസത്തെ യോഗം 16/01/2022 ഞായറാഴ്ച 3.30 നു ചൊവ്വര ഉഷസ്സിൽ ചേരുവാൻ തീരുമാനിച്ചു, ശ്രീ ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.
ഡിസംബർ മാസത്തെ Chowara ശാഖാ യോഗം നല്ല നിലയിൽ നടത്താൻ സഹായിച്ച എല്ലാ ശാഖാങ്ങൾക്കും അഭിനന്ദനങ്ങൾ