ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം നായത്തോട് ശ്രീ ഗോപകുമാറിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ ശ്രീഹരി, ആദിദേവ്, അമൽദേവ് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ കൂട്ടരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
ഇരിങ്ങാലക്കുട ശ്രീ മോഹന പിഷാരോടി, മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി കേന്ദ്രത്തിലെ വിവിധ പദ്ധതികളെ കുറിച്ച് സംസാരിച്ചു. ശ്രീ K. P. രവി ഗുരുവായൂർ ഗസ്റ്റ് ഹൗസിനെ പറ്റിയും സംസാരിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും വായിച്ചതു യോഗം അംഗീകരിച്ചു.
പുതിയ ക്ഷേമ നിധി ആദ്യ നറുക്കെടുപ്പോടെ ആരംഭിച്ചു.
അതിനു ശേഷം ശ്രീമതിമാർ തങ്കമണി, മിനി, ജയശ്രീ, കുസുമം, ലത, നീതു തുടങ്ങിയവർ പങ്കെടുത്ത തിരുവാതിക്കളി അരങ്ങേറി. കുമാരി ശ്രീദേവി മനോഹരമായ ഒരു നൃത്തം അവതരിപ്പിച്ചു. മാസ്റ്റർ ശ്രീഹരി, ആദിദേവ് ശ്രീമതിമാർ അശ്വതി പ്രസാദ്, ലത ഹരി, കുസുമം, നീതു ഗോപൻ, ശ്രീമന്മാർ വേണുദാസ്, കൃഷ്ണപ്രസാദ്, ഹരികൃഷ്ണ പിഷാരോടി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ശ്രീ സേതുമാധവന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.