ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 24-08-21 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ T P കൃഷ്ണ കുമാറിൻ്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.
ഈയിടെ നിര്യാതരായ ശാഖാംഗങ്ങളായ C K കരുണാകര പിഷാരോടി (സീനിയർ),പാറക്കടവു്, ബിന്ദു ബാബു (തിരുനാരായണപുരം)തുടങ്ങി മരണമടഞ്ഞ സ്വസമുദായാംഗങ്ങളുടെ സ്മരണയിൽ യോഗം ഒരു മിനുട്ട് മൗനം ആചരിച്ചു.
അദ്ധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിയ രാമായണ പാരായണം, വസന്തോത്സവം 2021 എന്നിവയെ പറ്റി പരാമർശിക്കുകയും അത് നല്ല നിലയിൽ നടത്തിയ വെബ്സൈറ്റ് ടീമിനേയും സ്പോൺസർ ചെയ്ത ഭരതം എൻറർടൈൻമെൻ്റ്സിനേയും പിരാമൽ ഗ്രൂപ്പിനേയും അഭിനന്ദിക്കുകയും ചെയ്തു. അതിലെല്ലാം പങ്കെടുത്ത ശാഖാംഗങ്ങളെയും പ്രത്യേകിച്ച് രാമായണ പ്രഭാഷണം നടത്തിയ ശ്രീ ഹരികൃഷ്ണപിഷാരോടിയേയും യോഗം പ്രത്യേകം അഭിനന്ദിച്ചു.
ഇക്കൊല്ലത്തെ പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി പൂജ വിജയനെ യോഗം അനുമോദിച്ചു. ഇപ്പോഴത്തെ തെറ്റായ വിദ്യാഭ്യാസ രീതികളെ കുറിച്ച് ചർച്ചയിൽ പങ്കെടുത്ത ഹരിയേട്ടൻ ,രവി എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ അവാർഡുകൾക്കായുള്ള അപേക്ഷകൾ സെപ്റ്റംബർ 30നകം സ്വീകരിക്കുവാൻ തീരുമാനിച്ചു .
കുമാരി രുദ്ര ,കുമാരി അമൃത , ശ്രീ.കൃഷ്ണകുമാർ എന്നിവർ ഗാനങ്ങളാലപിച്ചു.
ശ്രീ വിജയൻ യോഗത്തിനെത്തിയ എല്ലാ അംഗങ്ങളോടും നന്ദി പ്രകാശിപ്പിച്ചു.
നല്ല നിലയിൽ നടത്താൻ സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹