ശാഖയുടെ നാൽപ്പത്തിയാറാം വാർഷികം 14-05-23 ഞായറാഴ്ച വൈകുന്നേരം അങ്കമാലി രുഗ്മിണി ഹോട്ടലിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതി ലതഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ കെ.എൻ. വിജയൻ സന്നിഹിതരായ എല്ലാവരെയും പ്രത്യേകിച്ച് കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ പിഷാരടി, തുളസിദളം മാനേജർ ശ്രീ രഘു നന്ദനൻ, എറണാകുളം ശാഖ പ്രസിഡന്റ് ശ്രീ ദിനേശൻ, ഖജാൻജി ശ്രീ രാധാകൃഷ്ണൻ, മുവാറ്റുപുഴ ശാഖ പ്രതിനിധി ശ്രീ സുജിത് പിഷാരടി എന്നിവരെ സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ഇതു വരെയുള്ള ശാഖ പ്രവർത്തനങ്ങളെ പറ്റി അദ്ധ്യക്ഷൻ വിലയിരുത്തുകയും വരും വർഷം കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കണം എന്നു പറയുകയും ചെയ്തു.
ശാഖയുടെ വാർഷിക റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ മധു, ഹരി എന്നിവർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് കേന്ദ്ര പ്രസിഡണ്ട് വാർഷിക സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും സഭയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ശാഖയുടെ പ്രവർത്തനങ്ങളെ പറ്റിയും കേന്ദ്രവുമായുള്ള സഹകരണത്തെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു സംസാരിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ വാർഷികത്തിനു ആശംസകൾ നേർന്നു സംസാരിച്ചു. കൂടാതെ സംവിധായകൻ ശ്രീ. മാധവ രാംദാസിന്റെ ആശംസകൾ ഒരു ഓഡിയോ സന്ദേശത്തിലൂടെ സദസ്സിനെ കേൾപ്പിച്ചു.70 വയസ്സ് തികഞ്ഞ ശ്രീമതി സരോജിനി പിഷാരസ്യാരെ (മേക്കാട് ) കേന്ദ്ര പ്രസിഡണ്ട് ഉപഹാരം നൽകി അനുമോദിച്ചു. കേന്ദ്ര പ്രസിഡണ്ട്, തുളസീദളം മാനേജർ എന്നിവരെ കെ.വേണുഗോപാൽ, കെ.പി. രവി എന്നിവർ പൊന്നാടയണിയിച്ചു ആദരിച്ചു. IIIT ധർവാദിൽ നിന്നും ബി.ടെക് ഗോൾഡ് മെഡലോടെ വിജയിച്ച കുമാരി പാർവതി ജയകുമാറിന് മെമൻ്റോ നൽകി ആദരിച്ചു.
തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡണ്ട് ശ്രീ.കെ. വേണുഗോപാൽ അവതരിപ്പിച്ച പാനൽ പൊതുയോഗം അംഗീകരിച്ചു.
രക്ഷാധികാരി-സി.കെ.ദാമോദര പിഷാരോടി.
പ്രസിഡൻറ് -കെ.വേണുഗോപാൽ
വൈസ്.പ്രസി._ കെ.പി.രവി
സെക്രട്ടറി- വിജയൻ.കെ.എൻ
ജോ. സെക്ര._ കെ.ഹരി.
ഖജാൻജി-വി.പി. മധു .
കമ്മിറ്റി അംഗങ്ങൾ
1. ഹരികൃഷ്ണ പിഷാരോടി
2.ദിവാകര പിഷാരോടി
3.സി.സേതുമാധവൻ
4.ടി.പി. കൃഷ്ണകുമാർ
5. സജു പിഷാരോടി.
6. യദുകൃഷ്ണൻ
7. അഖിൽ
8. വേണുദാസ്
9. ഉണ്ണികൃഷ്ണൻ.സി.പി.
10.ജയൻ എം.പി.
കെ.പി. രവിയുടെ നന്ദി പ്രസംഗത്തോടെ വാർഷിക സമ്മേളനം അവസാനിച്ചു.
തുടർന്ന് നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ.പി. മുരളി (മഞ്ചേരി) നിർവ്വഹിച്ചു. ശ്രീമതി തങ്കമണി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരക്കളിയോടെയാണ് കലാ പരിപാടികൾക്ക് തുടക്കമായത്. കുമാരി പൂജയായിരുന്നു പരിപാടികളുടെ അവതാരിക.
ശ്രീദേവി നായത്തോട്,
രുദ്ര രാകേഷ്,
ലക്ഷ്മി രഘു,
യദു,
അഖിൽ,
സജു മേക്കാട്,
വിഷ്ണു,
പവിത്ര,
നിഖിൽ,
കൃഷ്ണകുമാർ,
ലത ഹരി,
നാരായണനുണ്ണി,
ദിവാകര പിഷാരോടി,
ശ്രീലക്ഷ്മി മേക്കാട്,
ഗീതാഞ്ജലി,
ദിലീപ് പിഷാരോടി,
ശ്രേയ ഹരി,
ശീഹരി നായത്തോട് തുടങ്ങിയവരായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.
ചൊവ്വര ശാഖയുടെ വാർഷികം പ്രൗഢമായി നടത്താൻ സഹായിച്ച ശാഖാഭാരവാഹികൾക്കും അതിന് ശക്തി പകർന്ന കേന്ദ്രഭാരവാഹികൾക്കും നമ്മുടെഅംഗങ്ങൾക്കും അഭിനന്ദനങ്ങൾ