ചൊവ്വര ശാഖയുടെ 45-ാം വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിലൂടെ 25-04-21 ഞായറാഴ്ച രാത്രി 7.30 ന് വൈസ് പ്രസിഡണ്ട് ശ്രീ. കെ.വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടി.
കുമാരി. അഞ്ജലി വാസുദേവന്റെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീ വി.പി. മധു സന്നിഹിതരായ എല്ലാ ശാഖാംഗങ്ങളേയും വിശിഷ്ടാഥിതികളായ കേന്ദ്ര പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരടി, ജനറൽ സെക്രട്ടറി. കെ.പി ഹരികൃഷ്ണൻ , തുളസീദളം എഡിറ്റർ ശ്രീ ഗോപൻ പഴുവിൽ, വെബ് അഡ്മിൻ ശ്രീ.വി.പി.മുരളി എന്നിവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
കഴിഞ്ഞ ദിവസം അന്തരിച്ച ശാഖാംഗങ്ങളായ ശ്രീമതി സുഭദപിഷാരസ്യാർ(കാലടി, ചെങ്ങൽ പിഷാരം), ശ്രീമതി രുഗ്മിണി പിഷാരസ്യാർ(പുത്തൻവേലിക്കര) ഇക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ മറ്റു ശാഖാംഗങ്ങൾ, സ്വജനങ്ങൾ എന്നിവരുടെയെല്ലാം പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കേന്ദ്ര പ്രസിഡണ്ട് ശ്രീ. രാമചന്ദ്ര പിഷാരോടി യോഗം ഉത്ഘാടനം ചെയ്ത് സംസാരിച്ചു. യുവജന സംഘടനാ രൂപീകരണം എത്രയും പെട്ടെന്ന് നടത്തണമെന്നും അതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ ചെയ്യുന്നുണ്ടെന്നും യോഗത്തെ അറിയിച്ചു.
ശ്രീ കെ.പി ഹരികൃഷ്ണൻ ആശംസാ പ്രസംഗം നടത്തി. ഓൺലൈനായിയെങ്കിലും എല്ലാ ശാഖകളും ഇതുപോലെയുള്ള യോഗങ്ങൾ സംഘടിപ്പിച്ച് സമാജത്തെ ഈ ദുരിതാവസ്ഥയിൽ ഒറ്റക്കെട്ടായി നിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ മഹാമാരി ദുരിതക്കൾക്കിടയിലും വാർഷികാഘോഷം കലാപരിപാടികളോടുകൂടി ഗംഭീരമാക്കി നടത്താൻ ശ്രമിക്കുന്ന ചൊവ്വര ശാഖയെ ശ്രീ ഗോപൻ പഴുവിൽ പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത് കൊണ്ട് ശ്രീ വി.പി.മുരളി, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചൊവ്വര ശാഖ നടത്തിയ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞു.
ശ്രീ. നാരായണനുണ്ണി ആശംസാ പ്രസംഗം നടത്തി.
RLV വിദ്യ (മേയ്ക്കാട് ) നല്ലൊരു നൃത്തത്തോടെ രംഗപൂജ അവതരിപ്പിച്ചു.
കഴിഞ്ഞ 2 വർഷത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ മധു അവതരിപ്പിച്ചത് യോഗം പാസ്സാക്കി.
അടുത്ത രണ്ടുവർഷത്തെ ഭരണ സമിതിയിലേക്ക്, രക്ഷാധികാരിയായി ശ്രീ C.K. ദാമോദര പിഷാരോടിയേയും പ്രസിഡണ്ടായി ശ്രീ കെ. വേണുഗോപാലിനേയും വൈസ് പ്രസിഡണ്ടായി ശ്രീ കെ.പി രവിയേയും യോഗം തിരഞ്ഞെടുത്തു. സർവ്വശ്രീ സി സേതുമാധവൻ (സെക്രട്ടറി), വി.പി.മധു(ജോ. സെക്രട്ടറി),കെ ഹരി (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി കെ എൻ വിജയൻ, അനിൽ പിഷാരത്ത്, ഹരികൃഷണൻ, എം.പി ജയൻ , രാജേഷ് പിഷാരോടി, സി വേണുഗോപാൽ, ദിവാകര പിഷാരോടി, ടി പി കൃഷ്ണകുമാർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
തുടർന്ന് മാസ്റ്റർ വൈഷ്ണവ്, അഭിനവ്, നിഖിൽ, മാലിനി മധു, രുദ്ര, അമൃത, ശ്രീമതി.വി.പി.ഉഷ, ശ്രീ.ദിവാകര പിഷാരോടി, ശ്രീ.ഹരികൃഷ്ണപിഷാരോടി, ശ്രീ.കൃഷ്ണകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുമാരി രുദ്രയുടെ നൃത്തവും ഉണ്ടായിരുന്നു.
ശ്രീ കെ.എൻ. വിജയന്റെ നന്ദി പ്രകടനത്തോടെ ശാഖയുടെ വാർഷിക പൊതുയോഗം സമാപിച്ചു.
വാർഷികത്തിൽ പങ്കെടുത്ത എല്ലാവരെയും ഞാൻ ഹാർദമായി അഭിനന്ദിക്കുന്നു, അനുമോദിക്കുന്നു 🌹