ചൊവ്വര ശാഖ 2024 ജൂലൈ മാസ യോഗം

4-07-24 ഞായറാഴ്ച 3.30PMന് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി അശ്വതി ഉണ്ണി, മാസ്റ്റർ സിദ്ധാർഥ് ശ്രീജിത്ത്‌ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.നമ്മളെ വിട്ടു പിരിഞ്ഞു പോയ ശ്രീ. നാരായണൻ കുട്ടി (മുളംകുന്നത്തുകാവ്‌ ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പെൻഷൻ ഫണ്ടിലേക്ക് Rs.10000/- കൊടുത്ത ശ്രീ A. P. രാഘവനെയും Masters of Physiotherapyയിൽ 2nd Rank നേടിയ ശ്രീമതി കീർത്തന അശ്വിനെയും യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് കേന്ദ്ര പ്രസിഡണ്ട് ശ്രീ R. ഹരികൃഷ്ണ പിഷാരോടി, K. P. രവി, K. N. വിജയൻ, മറ്റു അംഗങ്ങൾ എന്നിവർ സമാജത്തിന്റെ വിവിധ വിഭാഗങ്ങളെ കുറിച്ച് ചർച്ചകൾ നടത്തി.തുളസീദളം ഓണപ്പതിപ്പിലേക്ക് ശാഖയിൽ നിന്നും പരമാവധി പരസ്യങ്ങൾ പിടിച്ചു കൊടുക്കുവാനും അഭ്യർത്ഥിച്ചു.ഒരു ശാഖയ്ക്ക് അഞ്ചു മുറികൾ മാറ്റിവെയ്ക്കുവാൻ ഗസ്റ്റ് ഹൗസ് കമ്മിറ്റി എടുത്ത തീരുമാനത്തെ യോഗം അഭിനന്ദിച്ചു.ശാഖയിലെ വിദ്യാഭ്യാസ അവാർഡുകളിലേക്കുള്ള അപേക്ഷകൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. ആക്സിഡൻ്റ് ഇൻഷൂറൻസിലേക്ക് ശാഖയിൽ നിന്നുള്ളവരുടെ വിശദാംശകൾ കേന്ദ്രത്തിന് കൈമാറിയെന്ന് അറിയിച്ചു. ശ്രീ ദാമോദര പിഷാരോടി ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കുമാരി അശ്വതി ഉണ്ണികൃഷ്ണൻ ഒരു നൃത്തം അവതരിപ്പിച്ചു. മാസ്റ്റർ അനന്ത കൃഷ്ണൻ Roubis Queeb ൽ വിദഗ്ദ്ധ പ്രകടനം നടത്തി. ദിവാകരൻ, കൃഷ്ണ കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *