ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 30-03-2025 ഞായറാഴ്ച 3PMനു ശ്രീ ടി .പി. സുകുമാരന്റെ വസതിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സുവിൻ സൂരജ് , ശിഖ സൂരജ്, ശ്രീമതി തങ്കം പിഷാരസ്യാർ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
ഫെബ്രുവരി മാസത്തിൽ അന്തരിച്ച ശാഖാ പ്രസിഡൻറ് രാംദാസ് രാമനെ അനുസ്മരിച്ചു കൊണ്ട് അനുശോചനം രേഖപ്പെടുത്തി. വളരെ കുറച്ചു കാലത്തിനുള്ളിൽ ശാഖാ പ്രവർത്തനങ്ങളിൽ താല്പര്യം കാണിക്കുകയും തുടർന്ന് ശാഖയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വരികയും ചെയ്ത ആളായിരുന്നുവെന്നും സമാജ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഏത് സമയത്തും നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും അംഗങ്ങൾ അനുസ്മരിച്ചു. പിഷാരടി സമുദായത്തിലെ പ്രഗൽഭ ഭാഷാപണ്ഡിതരായിരുന്ന ആറ്റൂർ കൃഷ്ണ പിഷാരടിയുടെ പിൻതലമുറക്കാരനും, പഴയന്നൂർ രാമപിഷാരടിയുടെ പേരക്കുട്ടിയും ആണെന്നത് രാംദാസിന്റെ കുടുംബ പാരമ്പര്യത്തെ വേറിട്ടതാക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി അംഗങ്ങൾ ഒരു മിനിട്ട് മൗനപ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ. രാമചന്ദ്രന്റെ ഭാര്യാമാതാവ് ആനന്ദവല്ലി പിഷാരസ്യാരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
ഭരണസമിതിയിലെ പ്രസിഡണ്ടിന്റെ ഒഴിവിലേക്ക് ഇപ്പോഴത്തെ ജോ.സെക്രട്ടറി ശ്രീ. എം .ഗോപിനാഥനെ തിരഞ്ഞെടുത്തു. ജോ. സെക്രട്ടറി സ്ഥാനത്തേക്കു ശ്രീമതി. ജയശ്രീ അജിത്തിനെയും തിരഞ്ഞെടുത്തു.
അടുത്ത യോഗം ജൂൺ മാസത്തിൽ നടത്താമെന്ന തീരുമാനിച്ച് , വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു