ചെന്നൈ ശാഖ 2024 ഫെബ്രുവരി മാസ യോഗം

ചെന്നൈ ശാഖയുടെ 2024ലെ ആദ്യ യോഗം അണ്ണാ നഗറിലുള്ള ശ്രീ അജിത് കൃഷ്ണൻറെ പുതിയ ഫ്ലാറ്റിൽ വച്ച് 18-2-24നു കൂടി.

അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ. എ .പി. നാരായണൻ, താൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നെത്തിയതിന്റെ സന്തോഷം പ്രത്യേകം അറിയിച്ചു. ഇനിയുള്ള യോഗങ്ങളിലും ഇതുപോലെ എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

സെക്രട്ടറി ശ്രീ. P R രാമചന്ദ്രൻ പുതിയ ഫ്ലാറ്റിൽ താമസം ആരംഭിച്ച ശ്രീ. അജിത് കൃഷ്ണനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേർന്നു. യോഗത്തിൽ പ്രത്യേക അതിഥികളായെത്തിയ എറണാകുളം ശാഖയിലെ ശ്രീ . രാമചന്ദ്രനെയും പത്നി പ്രീത രാമചന്ദ്രനെയും യോഗത്തിലേക്ക് സസന്തോഷം സ്വാഗതം ചെയ്തു. ആകാശവാണിയിൽ അനൗൺസർ ആയ ശ്രീമതി പ്രീത രാമചന്ദ്രൻ അറിയപ്പെടുന്ന ഒരു ഗായികയാണെന്നും പല ടി.വി പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട് എന്നും അംഗങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സദസ്സിന്റെ അഭ്യർത്ഥന മാനിച്ച് ശ്രീമതി പ്രീതാ രാമചന്ദ്രൻ ഒരു മനോഹരമായ ഗാനം ആലപിച്ചത് സദസ്സ് കയ്യടികളോടെ പ്രോത്സാഹനമേകി.

സമാജം യോഗങ്ങൾ കൃത്യമായി നടക്കാത്തതിലുള്ള വിഷമം അംഗങ്ങൾ പരസ്പരം പങ്കുവച്ചു. അധികം ഇടവേളകൾ ഇല്ലാതെ കൃത്യമായി യോഗങ്ങൾ നടത്തണമെന്നും അതിനായി അംഗങ്ങൾ ഓരോരുത്തരും മുന്നോട്ടുവരണമെന്നും ശ്രീ .ടി .പി .സുകുമാരൻ അഭിപ്രായപ്പെട്ടു. അതനുസരിച്ച് , അടുത്ത യോഗം മാർച്ച് 24ന് അമ്പത്തൂരിൽ ഉള്ള ശ്രീ.രാജ് കുമാറിന്റെ വസതിയിൽ വച്ച് കൂടാമെന്ന് തീരുമാനമായി. തുടർന്ന് ആതിഥേയർ ഒരുക്കിയ ചായ സൽക്കാരത്തിന് ശേഷം രസകരമായ തംബോലകളി നടന്നു. വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡണ്ട് ശ്രീ  രാംദാസ് നിർവ്വഹിച്ചു.

ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നിട്ടും മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കാനും അംഗങ്ങളെ ഓരോരുത്തരെയും പരിചയപ്പെടാനും അവരോട് സ്നേഹാന്വേഷണം നടത്താനും ശ്രീ അജിത്തിന്റെ അമ്മ ശ്രീമതി വിശാലം പിഷാരസ്യാർ കാണിച്ച ഉത്സാഹത്തെ എല്ലാവരും പ്രത്യേകം അഭിനന്ദിച്ചു. യോഗം നടത്താൻ മുന്നോട്ടു വന്ന ആതിഥേയർക്കും യോഗത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് ശ്രീ .ടി .പി. സുകുമാരൻ സംസാരിച്ചതോടെ യോഗം സമാപിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *