ശാഖയുടെ നവംബർ മാസ യോഗം 26-11-22 നു രക്ഷാധികാരി ശ്രീ അച്ചുക്കുട്ടി പിഷാരോടിയുടെ ഭവനം, കുനിശ്ശേരി ഇന്ദീവരത്തിൽ വെച്ച് 2 pm നു ചേർന്നു.
ശ്രീമതി രാധാമണിയുടെ ഹൃദ്യമായ പ്രാർത്ഥനക്കു ശേഷം ആതിഥേയൻ യോഗത്തിനെത്തിച്ചേർന്ന ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ശ്രീ ശശി അദ്ധ്യക്ഷത വഹിച്ചു. നമ്മെ വിട്ടു പിരിഞ്ഞവരുടെ ആത്മശാന്തിക്കായി അനുശോചനം രേഖപ്പെടുത്തി. ശ്രീമതി രാധാമണി അച്ചുക്കുട്ടിയുടെ നേതൃത്വത്തിൽ സുമ ജ്യോതിഷ്, പ്രസീദ, രതി ചന്ദ്രൻ, സരസ്വതി എന്നിവർ ചേർന്ന് നാരായണീയത്തിലെ ദശകം 45 ബാലലീലകൾ ഭംഗിയായി പാരായണം ചെയ്തു.
തുടർന്ന് നടന്ന ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. നിലവിലുള്ള മഹിളാ വിംഗ് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതിനെക്കുറിച്ച് ശ്രീമതി സുനന്ദ ആനന്ദ് അംഗങ്ങളെ ബോധിപ്പിക്കുകയും ചെയ്തു.
സെക്രട്ടറി ശ്രീ ആനന്ദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ മഞ്ഞളൂർ വിജയൻ ശാഖാ മെമ്പർമാരുടെ ലിസ്റ്റ് അവതരിപ്പിച്ച് തുളസീദളം വരിസംഖ്യയെക്കുറിച്ചും സംസാരിച്ചു.
ശാഖയിൽ എല്ലാ മാസവും അംഗങ്ങളുടെ സൗകര്യാർത്ഥം ഒരു ഓൺലൈൻ മീറ്റിംഗ് കൂട്ടുവാനും, ശാഖാ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മുഴുവൻ മെമ്പർമാരെയും ചേർക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഹൃദ്യമായ ചായ സല്കാരത്തിനും ശ്രീമതി ഓമന രാഘവൻ നന്ദി രേഖപ്പെടുത്തിയതോടെ യോഗം പര്യവസാനിച്ചു.