ആലത്തൂർ ശാഖയുടെ ജൂൺ മാസ യോഗം വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ആയി 10-06-23 നു 3 PMനു ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ പല്ലാവൂരിന്റെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീമതി സുനന്ദ ആനന്ദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് സെക്രട്ടറി ശ്രീ ആനന്ദ് കുമാർ സ്വാഗതം പറഞ്ഞു.
കേന്ദ്ര വാർഷിക വിശേഷങ്ങൾ വെബ്സൈറ്റ്, തുളസീദളം മുഖേന അംഗങ്ങൾ അറിഞ്ഞിരുന്നാൽ യോഗം വീണ്ടും ചർച്ച ചെയ്തില്ല. പുതിയ കേന്ദ്ര ഭരണസമിതിക്ക് ആലത്തൂർ ശാഖയുടെ ആശംസകൾ നൽകിക്കൊണ്ട് തുടർന്നും എല്ലാ സഹകരണവും നൽകുമെന്നും പ്രസിഡണ്ട് ശ്രീ ശശിധരൻ അറിയിച്ചു.
മുൻ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി, ഒരു മിനുട്ട് മൗനമാചരിച്ചു. ശാഖാ ഭാരവാഹികളുടെ ഒരു യോഗം ജൂൺ 28 നു കൂടുവാനും അതിൽ മുൻ ഭാരവാഹികളെയും പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ ശാഖാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, വരിസംഖ്യ പിരിവ്, വാർഷിക സമ്മേളന തിയതി നിർണ്ണയം എന്നിവയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുവാൻ നിശ്ചയിച്ചു.
മെമ്പർഷിപ്പ് ലിസ്റ്റ് പുതുക്കുവാനും, വിദ്യാഭ്യാസ മെറിറ്റ് സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവക്കുള്ള അപേക്ഷകൾ 2023 ജൂലൈ 31നകം സ്വീകരിക്കുവാനും തീരുമാനിച്ചു.
അടുത്ത യോഗ തിയതി പിന്നീട് അറിയിക്കുവാൻ നിശ്ചയിച്ച്, ശ്രീമതി രതി ചന്ദ്രന്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.