ആലത്തൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം

വർഷങ്ങൾക്കു ശേഷം ആലത്തൂർ ശാഖയുടെ ഈ വർഷത്തെ യോഗം 24-07-2022 ഞയറാഴ്ച 2.30p.m ന് കാട്ടുശ്ശേരി അച്ചുതൻ കുട്ടി പിഷാരടിയുടെ വസതിയായ ശ്രീപത്മത്തിൽ ശ്രീ പല്ലാവൂർ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ഗൃഹനാഥൻ നാരായണീയ പാരായണം നടത്തി.

ശ്രീമതി പങ്കജം പിഷാരസ്യാർ എല്ലാവരേയും സ്വാഗതം ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ നമ്മെ വിട്ടുപിഞ്ഞവരുടെ സ്മരണക്കായി മൗന പ്രാർത്ഥന നടത്തി.

ശാഖാ പ്രസിഡണ്ടു കൂടിയായ ശ്രീ പല്ലാവൂർ ശശിധരൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ദീർഘകാലം COVID കാരണവും മറ്റു പല കാരണങ്ങളാലും ശാഖാ യോഗങ്ങൾ ചേരാൻ കഴിയാത്തതിൽ ദുഃഖം രേഖപ്പെടുത്തുകയും തുടർന്ന് തന്റെ സാന്നിധ്യം സജീവമായി തന്നെ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

നിലവിലുള്ള സെക്രട്ടറി ശ്രീ മധു, മേഖല തിരിച്ച് കുനിശ്ശേരി – ശ്രീ മോഹനൻ, കുത്തനൂർ – ശ്രീമതി ഓമന രാഘവൻ, കൊല്ലങ്കോട് – ശ്രീ ആനന്ദകുമാർ, നെന്മാറ – ശ്രീമതി രതി ചന്ദ്രൻ, മഞ്ഞളൂർ – ശ്രീ വിജയൻ പിഷാരോടി, ആലത്തൂർ – ശ്രീമതി K. P ഭവാനി എന്നീ പ്രതിനിധികൾ പങ്കെടുത്തതിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.

താഴെ പറയുന്ന തീരുമാനങ്ങൾ യോഗം പ്രസിഡണ്ടിന്റേയും സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ എടുത്തു.

തീരുമാനങ്ങൾ :-

  1. തുളസീദളം വരിസംഖ്യ പല മെംബർമാരും നേരിട്ട് അടച്ചതിനാൽ ബാക്കി മെംബർമാരുടെ വരിസംഖ്യ വാങ്ങി ഒന്നിച്ച് നൽകുന്നതിനും മെംബർഷിപ്പ് സംഖ്യ ശാഖാ ഫണ്ടിൽ നിന്നെടുത്ത് 3 വർഷത്തെ കുടിശ്ശിക തീർത്ത് നൽകുവാൻ തീരുമാനിച്ചു.
  2. S.B/AC ൽ 15,000 വെച്ച് ബാക്കി FD ഇടുന്നതിനും WhatsApp ഗ്രൂപ്പിൽ പരമാവധി അംഗങ്ങളെ ചേർക്കുന്നതിനും തീരുമാനിച്ചു
  3. താൽക്കാലിക സെക്രട്ടറിയായി കൊല്ലങ്കോട് ശ്രീ ആനന്ദകുമാറിനെ ചുമതലപ്പെടുത്തി.
  4. കഴിഞ്ഞ കാലയളവിൽ അനുമോദിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി ഉടൻ അനുമോദന യോഗം വിളിക്കാനും തീരുമാനിച്ചു.

അടുത്തമാസത്തെ യോഗം ആഗസ്റ്റ് 21 ന് ഞയറാഴ്‌ച പയ്യലൂർ ശ്രീ ആനന്ദകുമാർ പിഷാരോടിയുടെ വസതിയിൽ 2.30pm ന് കൂടുവാൻ തീരുമാനിച്ചു. ശ്രീമതി രതി ചന്ദ്രൻ നന്ദി പറഞ്ഞു. നല്ല ഒരു ചായ സത്കാരത്തോടെ യോഗം പിരിഞ്ഞു.

സെക്രട്ടറി
ആലത്തൂർ ശാഖ.

3+

One thought on “ആലത്തൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം

Leave a Reply

Your email address will not be published. Required fields are marked *