ആലത്തൂർ ശാഖയുടെ ഡിസംബർ മാസ യോഗം 14-12-24നു 3PMനു Online ആയി ചേർന്നു. ശാഖാ പ്രസിഡണ്ട് ശ്രീ പി ശശി അദ്ധ്യക്ഷത വഹിച്ചു.
ശ്രീ. അച്ചുതൽ കൂട്ടി (സുന്ദരേട്ടൻ) പ്രാർത്ഥന ചൊല്ലി. സെക്രട്ടറി ആനന്ദകുമാർ സ്വാഗതം ആശംസിച്ചു.
ശാഖയുടെ വാർഷികം നടത്തേണ്ടതിനെക്കുറിച്ചുള്ള ചർച്ചയിൽ 2025 Feb. 15 ശനിയാഴ്ച കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് വച്ച് വിപുലമായ രീതിയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു.
കേന്ദ്ര പ്രവർത്തനങ്ങളെ കുറിച്ചും “ജ്യോതിർ ഗമയ” പരിപാടികളെക്കുറിച്ചും സെക്രട്ടറി അംഗങ്ങളെ ബോധ്യപ്പെടുത്തി. കൂടുതൽ ചർച്ചാ വിഷയങ്ങൾ ഒന്നുമില്ലാത്തതിനാൽ രതി ചന്ദ്രൻ്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.
0