No. of Members | |
Patron | Dr. A P Bharathan
M P Muralidharan T P Achutha Pisharody |
President | K P Unnikrishnan Master, Karinganad. Phone: 9074420576 |
Vice President | V M Unnikrishnan & T G Raveendran |
Secretary | M P Surendran, Souparnika, P O Kuruvattur, Vallapuzha Via – 679 336 Phone: 0492-2635539 Mob: 09447603375 |
Jo. Secretary | K P Haridasan & V P Unnikrishnan |
Treasurer | Jyothi Raveendran |
Committee Members | K P Murali
N P Vijayalakshmi A P Ramakrishnan (Sakha Mandiram Convenor also) T P Gopalakrishnan V P Unnikrishnan K P Indira |
Youth Wing Convenor | R Sadanandan |
Ladies Wing Convenor
Auditor |
N P Vijayalakshmi
P P Chandrasekharan |
പതിറ്റാണ്ടുകൾക്ക് മുമ്പ് കൊപ്പം ശാഖ എന്ന പേരിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പിഷാരോടി സമാജത്തിന്റെ ശാഖയാണ് പൊന്നാനി മുതൽ വാണിയംകുളം വരെയും, വിളയൂർ മുതൽ ഷൊറണൂർ വരെയും വ്യാപിച്ചു കിടക്കുന്ന ഇപ്പോഴത്തെ പട്ടാമ്പി ശാഖ.
യശശ്ശരീരനായ മുൻ കേന്ദ്ര പ്രസിഡണ്ട് എ പി വാസുദേവ പിഷാരോടിയുടെ നേതൃത്വത്തിൽ ധാരാളം ഉദാരമതികളായ പിഷാരോടി സുഹൃത്തുക്കളുടെ സഹകരണത്തോടെ ശാഖക്ക് ശ്രീ എംപി ഉണ്ണികൃഷ്ണൻ-എൻ പി രാഗിണി ദമ്പതിമാർ സംഭാവന നൽകിയ സ്ഥലത്ത് വാടാനാം കുറുശ്ശിയിൽ പ്രധാന റോഡിനു സമീപം സ്വന്തം കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിൽ ശ്രീ ഗോപാലൻ മാസ്റ്ററുടെ ശിക്ഷണത്തിൽ നാദം മ്യുസിക്കൽ/സുകുമാര കലകൾ ഇപ്പോൾ അഭ്യസിപ്പിച്ചു വരുന്നതോടൊപ്പം ശ്രീ എ പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ പിഷാരോടിമാരുടെ മരണാനന്തര ചടങ്ങുകളും നടത്തി വരുന്നു. ഈ ചടങ്ങുകൾ അന്യം നിന്ന് പോകാതിരിക്കാൻ ആചാര്യൻ കണ്ണനൂർ ശ്രീ ഗോപാല പിഷാരോടിയുടെ ശിക്ഷണത്തിൽ ക്രിയാ ക്ലാസുകൾ നടത്തി സർട്ടിഫിക്കറ്റുകൾ കൊടുത്തു വരുന്നു. ഇത് വരെ 3 ബാച്ചുകൾ നടത്തിക്കഴിഞ്ഞു.
മഹിളാ വിംഗിന്റെ നേതൃത്വത്തിൽ വിവാഹ ബ്യുറോ നടത്തി വരുന്നു, നാരായണീയ പാരായണങ്ങൾ സംഘടിപ്പിക്കുന്നു, മറ്റുള്ളവർ നടത്തുന്ന പാരായണങ്ങളിൽ പങ്കാളികളാകാറുമുണ്ട്.
2011-12 ൽ ശാഖക്ക് ഏറ്റവും നല്ല ശാഖക്കുള്ള ട്രോഫി കേന്ദ്രത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.
പിണ്ഡമടിയന്തിരം നടത്തേണ്ടവർ ശ്രീ എ പി രാമകൃഷ്ണൻ (9846661033), ശ്രീ എം പി ഉണ്ണികൃഷ്ണൻ (9846561333) എന്നിവരിലൊരാളുമായി ബന്ധപ്പെടേണ്ടതാണ്. ഇപ്പോൾ നിശ്ചിത സംഖ്യക്ക് 20 പേർക്ക് പിണ്ഡത്തിൽ പങ്കെടുക്കാവുന്നതും, അധികമാളുകളുണ്ടെങ്കിൽ ഭക്ഷണത്തിന് വേറെ നിശ്ചിത തുക നൽകേണ്ടതുമാണ്. സമാജം മന്ദിരത്തിലെ ഹാൾ മിതമായ നിരക്കിൽ വാടകക്ക് നൽകുന്നു. താല്പര്യമുള്ളവർ മേല്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്.
മാസയോഗങ്ങൾ, ഓണാഘോഷം, വാർഷികം എന്നിവ കൃത്യമായി നടത്തിക്കൊണ്ട് ശാഖയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നതിനൊപ്പം കേന്ദ്രത്തിന് പരമാവധി സഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു.
Recent Comments