യുവജനോത്സവം 2022

24/7/22ന് തൃശൂർ ആസ്ഥാനമന്ദിരത്തിൽ ചേർന്ന, വിവിധ ശാഖ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഡിസംബർ അവസാനം 2 ദിവസങ്ങളിലായി എല്ലാ ശാഖകളിലെയും , കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് യുവജനോത്സവം നടത്താൻ അന്തിമ തീരുമാനമായി.

ശ്രീ ടി. പി മോഹനകൃഷ്ണൻ രക്ഷാധികാരിയും ശ്രീ എ. രാമചന്ദ്ര പിഷാരോടി ചെയർമാനും (പ്രസിഡണ്ട്) ശ്രീ കെ. പി ഹരികൃഷ്ണൻ വൈസ് ചെയർമാനും (ജനറൽ സെക്രട്ടറി)ശ്രീ രാജൻ സിത്താര ജനറൽ കൺവീനറും ശ്രീ ഗോപൻ പഴുവിൽ ജോയിന്റ് കൺവീനറുമായി സംഘടിപ്പിച്ച ആഘോഷ കമ്മിറ്റിയിൽ വിവിധ ശാഖ കോ ഓർഡിനേറ്റർമാർ, തൃശൂർ പ്രവർത്തകസമിതി എന്നിവരെ തെരഞ്ഞെടുത്തു.

തീരുമാനങ്ങൾ
———————–
2022 ഡിസംബർ അവസാനം (ഹാൾ സൗകര്യമനുസരിച്ച്) തൃശൂരിൽ 2 ദിവസങ്ങളിലായി വിപുലമായ യുവജനോത്സവം നടത്തുന്നതാണ്.

യുവജനോത്സവം എന്ന പേർ മാറ്റി പുതിയ പേർ ഇടാനും അത് കണ്ടെത്തുന്നതിനുമായി മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 1 ആണ് അവസാന തീയതി. മത്സരത്തിൽ നിന്ന് കണ്ടെത്തുന്ന പേർ യുവജനോത്സവം 2022ന് ഇടുന്നതാണ്.

എല്ലാ ശാഖകളിലെയും കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഓരോ ശാഖയിലെയും പ്രതിനിധികളെ ശാഖാ സംഘാടകരായി തെരഞ്ഞെടുത്തിട്ടുണ്ട്.അവർ സ്വന്തം ശാഖകളിൽ കലാ വിഭാഗം കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്. കമ്മിറ്റികളിൽ വനിതകളും യുവ ജനങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

പ്രകൃതി ക്ഷോഭ, കോവിഡ് ഇടവേളകൾക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ മെഗാ കലാമേള എല്ലാവരുടേയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് വലിയ വിജയമാകട്ടെ.

വൈസ് ചെയർമാൻ
കെ. പി ഹരികൃഷ്ണൻ

1+

Leave a Reply

Your email address will not be published. Required fields are marked *