യുവചൈതന്യോണം 2022

പിഷാരോടി സമാജം യുവജന സംഘടനയുടെയും വെബ് സൈറ്റിന്റേയും ആഭിമുഖ്യത്തിൽ യുവചൈതന്യം ചാനൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തി വരുന്ന ഓൺലൈൻ ഓണാഘോഷം ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

കോവിഡ് സാഹചര്യങ്ങളിൽ വന്ന മാറ്റത്തിനനുസരിച്ച് എല്ലാ മേഖലകളും പഴയ രീതിയിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ മുൻ വർഷങ്ങളിലെപ്പോലെ 10 ദിവസത്തെ പരിപാടികൾ വിഭാവനം ചെയ്ത് നടപ്പാക്കുക പ്രയോഗികമല്ലെന്നതിനാൽ ഈ വർഷം പൂരാടം, ഉത്രാടം, തിരുവോണം എന്നീ മൂന്നു ദിനങ്ങളിലായാണ് ഓൺലൈൻ ആയി പരിപാടികൾ നടത്തുവാൻ ഉദ്ദേശിക്കുന്നത്.

ദിവസവും ഓരോ മണിക്കൂർ ദൈർഘ്യമുള്ള 3 എപ്പിസോഡുകൾക്കുള്ളത്ര പരിപാടികൾ മാത്രമേ ഉൾക്കൊള്ളിക്കാൻ നിർവ്വാഹമുള്ളൂ.

ആദ്യ വർഷത്തെപ്പോലെ യുവതയുടെ, 10 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ ചൈതന്യോണമായാണ് പ്ലാൻ ചെയ്യുന്നത്.

പരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ള യുവതീ/യുവാക്കൾ താഴെക്കൊടുക്കുന്ന ലിങ്കിൽ ജൂൺ 26 മുതൽ ജൂലൈ 5 വരെയുള്ള സമയപരിധിക്കുള്ളിൽ ഗൂഗിൾ ഫോമിലൂടെ രെജിസ്ട്രേഷൻ നടത്തേണ്ടതാണ്.

മൂന്നു മണിക്കൂറിൽ കൂടുതൽ പരിപാടികൾ ലഭിക്കുന്ന പക്ഷം, കിട്ടിയ പരിപാടികളിൽ നിന്നും ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ പാനൽ തിരഞ്ഞെടുക്കുന്ന പരിപാടികൾ ആയിരിക്കും എപ്പിസോഡുകളിൽ
ഉൾപ്പെടുത്തുക. ഗുണനിലവാരം നിശ്ചയിക്കുന്നത് മികച്ച അവതരണം, വീഡിയോ-ഓഡിയോ നിലവാരം , ദൈർഘ്യം എന്നിവ കണക്കിലെടുത്തായിരിക്കും.

എത്രയും പെട്ടെന്ന് താഴെക്കാണുന്ന ലിങ്കിലൂടെ നിങ്ങളുടെ പരിപാടികൾ രെജിസ്റ്റർ ചെയ്യുക..

https://docs.google.com/forms/d/1ZRcYw7ZVHHkEUzEvFvII8AtELdMY70mziJeyQY-75LE/

5+

2 thoughts on “യുവചൈതന്യോണം 2022

  1. കലാപരിപാടികൾ അവതരിപ്പിക്കാൻ കിട്ടുന്ന ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് യുവതീയുവാക്കളോട് അഭ്യർത്ഥിക്കുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *