അദ്ധ്യാപന വൃത്തിയിൽ നിന്നും വിരമിച്ച ശേഷം യോഗയെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു പിഷാരസ്യാരെ ഇവിടെ പരിചയപ്പെടുത്താം.
കൊളത്തൂർ മന്ദാരത്തിൽ പിഷാരത്ത് ഉണ്ണികൃഷ്ണന്റെ പത്നി മേലീട്ടിൽ പിഷാരത്ത് മാധുരി ദേവി 2006 മാർച്ച് മാസത്തിലാണ് കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിക്കുന്നത്. അതു വരെ ജീവിതപ്പാച്ചിൽ മാത്രം യോഗയാക്കി നടന്ന മാധുരി ദേവി വിശ്രമകാലത്ത് തന്റെ ശരീരത്തെ അലട്ടിയ വിവിധ വേദനകൾക്ക് പരിഹാരം തേടിയാണ് യോഗയുടെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നത്.
അത് പിന്നീട് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. യോഗ ദിനചര്യയാക്കിയതോടെ വേദനകൾ ശരീരത്തിൽ നിന്നുമകന്നു തുടങ്ങി. സ്വസ്തി കൾച്ചറൽ ഹെൽത്ത് ക്ലബ് എന്ന പേരിൽ യോഗ പരിശീലനത്തിനായി ഒരു ക്ലബ്ബ് തന്നെ രൂപീകരിച്ചു. അതിലൂടെ നാട്ടുകാർക്കായി സൗജന്യമായി യോഗ പഠിപ്പിച്ചു തുടങ്ങി. സംസ്ഥാന യോഗ അസോസിയേഷൻറെ അംഗീകാരം നേടി. വിവിധ ജില്ലാ, സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു, 60 വയസ്സിന് മുകളിലുള്ളവർക്കായുള്ള വനിതാ വിഭാഗത്തിൽ കേരളത്തിനായി അംഗീകാരം നേടി.
ഇപ്പോൾ 73 വയസ്സുള്ള മാധുരി ദേവിയുടെ ദിവസം തുടങ്ങുന്നത് യോഗാഭ്യാസത്തിലൂടെയാണ്. അതിനുശേഷം മാത്രമാണ് മറ്റു ചര്യകളിലേക്ക് കടക്കാറുള്ളൂ.
മക്കളായ സിന്ധുവും കൃഷ്ണയും ശ്രീഹരിയും പൂർണ്ണ പിന്തുണയോടെ അമ്മയോടൊപ്പം ഉണ്ട്.
ശ്രീമതി മാധുരി ദേവിക്ക് അഭിനന്ദനങ്ങൾ !
അഭിനന്ദനങ്ങൾ 💐💐
Be blessed by the Divine 🙏
മാധുരി ദേവിക്ക് അഭിനന്ദനങ്ങൾ 🙏
എല്ലാവരും ഈ വഴിക്കു തിരിയുന്നത് നന്ന്. മടിയോടു മല്ലിട്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ 😄😄😄
🙏❤️🙏