യാനം 2022

ഭാരത കഥകളിലൂടെ ഒരു കഥകളി യാത്ര ഒരുക്കുന്നു യാനം 2022 എന്ന പേരിൽ കണ്ണൂർ മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന കഥകളി മഹോത്സവത്തിലൂടെ. ആഗസ്ത് 14 മുതൽ സെപ്റ്റംബർ 16 വരെയാണ് യാനം 2022.

കേരളത്തിലങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാർക്ക് ഇതിലൂടെ അവസരം നൽകുന്നു സംഘാടകർ.

യാനത്തിൻറെ ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ കൂടിയായ ശ്രീ കോട്ടക്കൽ പ്രദീപ് എഴുതി ചിട്ടപ്പെടുത്തിയ, താഴെക്കൊടുത്ത ആറോളം കഥകൾ കഥകളി രൂപത്തിൽ എത്തുന്നുണ്ട്.

15-08-22  വ്യാസൻ
17-08-22  കാളിയമർദ്ദനം
21-08-22  ദ്രോണാചരിതം
26-08-22  പാഞ്ചാലീ സ്വയംവരം
27-08-22  പൗണ്ഡ്രക വധം
15-09-22  മഹാപ്രസ്ഥാനം

പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത്‌ ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനാണ് കോട്ടക്കൽ പി. എസ്‌.വി.നാട്യ സംഘത്തിലെ വേഷം അദ്ധ്യാപകനായ പ്രദീപ്.

 

Pl click on the link below for Yanam Brochure with full details.

Yaanam

2+

Leave a Reply

Your email address will not be published. Required fields are marked *