പിറന്നാളുകൾ. വിവാഹം എന്നിവയോടനുബന്ധിച്ച് തുളസീദളത്തിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അന്നേ ദിവസം വെബ്സൈറ്റിലും പ്രസ്തുത ചിത്രം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഫെബ് 13 നു തുടക്കമായി.
ശ്രീ കൊടുമുണ്ട പിഷാരത്തെ അച്യുത പിഷാരോടിയുടെ നവതിയോടനുബന്ധിച്ച് അദ്ദേഹത്തിൻറെ കുടുംബമാണ് ഈ പദ്ധതി ആദ്യമായി പ്രയോജനപ്പെടുത്തിയത്.
വെബ്സൈറ്റിന്റെ ആദ്യ പരസ്യവരുമാനം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ വിജയൻ ആലങ്ങാട് ചൊവ്വര ശാഖാ അംഗം ശ്രീ അച്യുത പിഷാരോടിയുടെ മകൻ പീതാംബരനിൽ നിന്നും ഏറ്റു വാങ്ങി.
പിറന്നാൾ ദിനം/ വിവാഹ ദിനം രാവിലെ അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട് അന്നത്തെ ആഘോഷങ്ങളുടെ 10 ചിത്രങ്ങളോളം ഉച്ചക്ക് ശേഷവും പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി.
തുളസീദളവും സൈറ്റും രണ്ടല്ല എന്നത്കൊണ്ട് തന്നെ ദളത്തിലേക്ക് വരുന്ന പരസ്യങ്ങൾ സൈറ്റിൽ കൂടി വരത്തക്കവണ്ണമൊരു പാക്കേജ് ആണ് ഇത്.
ഇപ്പോൾ ഈടാക്കുന്ന പരസ്യനിരക്കിനു പുറമെ ചെറിയെ ഒരു തുക കൂടി കൂട്ടി അംഗങ്ങൾക്ക് ഭാരമാവാത്ത രീതിയിൽ നിരക്ക് പുനർനിർണ്ണയിച്ചിരിക്കയാണ്.
വെബ്സൈറ്റിനും തുളസീദളത്തിനും ഈ പദ്ധതി ഗുണം ചെയ്യും എന്ന് പരിപൂർണമായി വിശ്വസിക്കുന്നു.
ചിലവിന്റെ കാര്യത്തിൽ വെബ്സറ്റിന് സ്വയം പര്യാപ്തത കൈവരിക്കണമെന്നതിനാൽ വെബ്‌സൈറ്റിലേക്ക് വാണിജ്യ പരസ്യങ്ങൾ സ്വീകരിക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കുന്നതാണ്.
ഇതിനെപ്പറ്റി കൂടുതലറിയുവാനും ഈ സൗകര്യം ഉപയോഗിക്കുന്നതിനും തുളസി ദളം മനേജർ / വെബ് അഡ്മിൻ /ജന.സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Gen. Secretary
A good beginning
This is a good venture!