അച്ചടി വ്യവസായത്തിലെ(Print Media) ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കുന്ന ഈ വർഷത്തെ Viren Chhabra Print Leadership Award നു ഡോ. രാജേന്ദ്രകുമാർ ആനായത്ത് അർഹനായി.
ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ് നൽകുന്ന, അച്ചടി മേഖലയിൽ അങ്ങേയറ്റം കഴിവു തെളിയിച്ച ഒരു വ്യക്തിക്കു നൽകുന്ന, ഇന്ത്യൻ അച്ചടി രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡ് 2023 മാർച്ച് മാസത്തിൽ മുംബയിൽ വെച്ച് നടക്കുന്ന PAMEX 2023 എന്ന അന്താരാഷ്ട്ര പ്രിന്റിങ് എക്സിബിഷനോട് അനുബന്ധിച്ച് നൽകപ്പെടും. ഒരു ലക്ഷം രൂപയും, പ്രത്യേകം രൂപകൽപന ചെയ്ത ഫലകവും, ബഹുമതിപത്രവും നൽകുന്നതോടൊപ്പം അവാർഡ് ജേതാവിന്റെ ജീവിത യാത്രയെക്കുറിച്ചൊരുക്കുന്ന ഡോക്യൂമെന്ററി പ്രദർശനവും നടത്തുന്നതാണ്.
Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ന്റെ വൈസ് ചാൻസലർ ആയ പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിനു പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ
Congrats🙏
Congratulations