തുളസീദളത്തിൽ പലവട്ടം കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള കഥാകാരി വൈക എന്ന ഗീത സതീഷ് പിഷാരോടിയുടെ മലയാളത്തിലുള്ള താഴെപ്പറയുന്ന മൂന്നു പുസ്തകങ്ങളുടെ പ്രകാശനം 29-08-2021നു വൈകീട്ട് 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ നടന്നു.
1.കവിതാസമാഹാരം
നക്ഷത്രഗീതകം
(മഞ്ജരി ബുക്സ് )
2.മിനിക്കഥ സമാഹാരം
വൈകയുടെ കഥകൾ
(മഞ്ജരി ബുക്സ് )
3.ചെറുകഥാ സമാഹാരം
സമ്മാനപ്പൊതി
(വായനപ്പുര പബ്ലിക്കേഷൻസ് )
മനസ്സിലെ ചിന്തകൾ ഭാവനയെ കൂട്ട്പിടിച്ച് തൂലികയിലൂടെ പുറംലോകം കാണാനിറങ്ങുമ്പോൾ, അവർക്കായി അച്ചടിമഷിയുടെ നിറച്ചാർത്തും, വസിക്കുന്നതിനായി ഒരു ചന്തമുള്ള പുസ്തകവും നൽകാൻ കഴിയുമ്പോൾ ഒരെഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിയ്ക്ക് കിട്ടുന്ന സംതൃപ്തി, അതു വാക്കുകളാൽ വർണ്ണിക്കുക അസാധ്യമാണ്.. എന്നാണ് ഗീത ആ നിമിഷത്തെ വരവേൽക്കാനുള്ള തൻറെ ഔത്സുക്യത്തെ വാക്കുകളിലൂടെ കുറിക്കുന്നത്.
ശുകപുരത്ത് പിഷാരത്ത് ഗീത വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ അനന്യയും ചിത്രകല, എഴുത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ഒരു കൊച്ചു മിടുക്കിയാണ്.
ഗീത സതീഷ് പിഷാരോടിയുടെ ഈ സംരംഭത്തിന് ആശംസകൾ നേരുന്നു.