ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘വാടാമല്ലി’ക്ക് നാമനിർദ്ദേശം

അവയവദാനത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രമായ ‘വാടാമല്ലി’ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ശ്രീമതി വൈക (ഗീത സതീഷ് പിഷാരടി) രചനയും സംവിധാനവും നിർവ്വഹിച്ച ‘വാടാമല്ലി‘ അവയവദാനത്തിന്റെ നിർണായക പ്രശ്നത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും മാറ്റത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് സംവിധായകയായ വൈക അഭിപ്രായപ്പെട്ടു. ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ നാമനിർദ്ദേശം അതിന്റെ ഫലപ്രദമായ കഥപറച്ചിലിന്റെയും അഭിനേതാക്കളുടെ അർപ്പണബോധത്തിന്റെയും തെളിവാണെന്ന് കൂടി  അവർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ഗാന്ധിനഗറിലെ യുവ പ്രതിഭകളാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നത് സതീഷ് പിഷാരോടിയാണ്.

ശുകപുരത്ത് പിഷാരത്ത് ഗീത  വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.

ശ്രീമതി ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

To see the short film, click on the link below.

2+

4 thoughts on “ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘വാടാമല്ലി’ക്ക് നാമനിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *