അദ്ധ്യാത്മ രാമായണപാരായണത്തിന്റെ തുടർച്ചയെന്നോണം ഉത്തര രാമായണം കിളിപ്പാട്ടിനെ ആസ്പദമാക്കിയുള്ള കഥാകഥനം ഇന്ന് കർക്കടകം 32നു 8 PM മുതൽ ആരംഭിക്കുന്നു.
ഇന്നലെ കർക്കടകം 31നു(15-08-2024) വൈകീട്ട് പാരായണത്തിന്റെ അവസാന ദിന പാരായണവും സമർപ്പണവും തൃശൂരിലുള്ള പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. ആചാര്യൻ ശ്രീ രാജൻ രാഘവൻ, ശ്രീ കെ പി ഹരികൃഷ്ണൻ, ജന. സെക്രട്ടറി കെ പി ഗോപകുമാർ തുടങ്ങിയർ ചടങ്ങിന് നേതൃത്വം നൽകി.
വൈകീട്ട് 6.30നു ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ സമർപ്പണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
തുടർന്ന് ദേവിക, ഗോവിന്ദ് ഹരികൃഷ്ണൻ തുടങ്ങിയവരുടെ പ്രാർത്ഥനയോടെ തുടങ്ങി ശ്രീ അച്യുതൻ സി പി, ശ്രീമതി കെ പി അന്നലക്ഷ്മി പിഷാരസ്യാർ, ശ്രീ കെ പി ഹരികൃഷ്ണൻ, കുമാരി ദേവിക ഹരികൃഷ്ണൻ, ഗോവിന്ദ് ഹരികൃഷ്ണൻ, ശ്രീ രാജൻ രാഘവൻ തുടങ്ങിയവർ പാരായണങ്ങൾ ചെയ്ത്, ആചാര്യൻ ശ്രീ രാജൻ രാഘവൻ നടത്തിയ സത്സംഗ സമാപന പ്രഭാഷണത്തോടെയും, ശ്രീ ഗോവിന്ദൻ ജി ആർ നടത്തിയ സംഗീതാർച്ചന, കർപ്പൂരാരതി എന്നിവയോടെ ഈ വർഷത്തെ അദ്ധ്യാത്മ രാമായണപാരായണത്തിനു പരിസമാപ്തിയായി.
അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇന്ന് മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഉത്തര രാമായണം കഥാ കഥനം ആചാര്യനും മറ്റുള്ളവരും ചേർന്ന് നടത്തുന്നതാണ്.
ഒന്നാം ദിവസം
ഒന്നാം അദ്ധ്യായം
ശ്രീരാമ സന്നിധിയിലേക്ക് അഗസ്ത്യാദികളുടെ വരവ്
രാക്ഷസകുലോത്പത്തി
വൈശ്രവണൻ്റെ ഉത്ഭവം
യക്ഷരക്ഷസ്സുകളുടെ ഉത്ഭവം
കഥനം: ശ്രീ കെ പി ഹരികൃഷ്ണൻ
ഏകദേശം മുക്കാൽ മണിക്കൂർ നീളുന്ന കഥനവും തുടർന്ന് അതിനെക്കുറിച്ചുള്ള ചർച്ചയും സംശയനിവാരണങ്ങളും എന്ന ക്രമത്തിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഗൂഗിൾ മീറ്റ് വഴിയാണ് ഇതൊരുക്കുന്നത്. കൂടാതെ യുട്യൂബ് ലൈവും നൽകുന്നതാണ്.
വെബ് അഡ്മിൻ