സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ കഥ സംസ്ഥാന കലോത്സവ വേദിയിൽ അവതരിപ്പിച്ചു.
മഞ്ചേരി GBHS പത്താം തരം വിദ്യാർത്ഥിനി അവനിജ മനോജാണ് ഈ പുത്തൻ കഥ കലോത്സവ അരങ്ങിലവതരിപ്പിച്ചത്.
മദ്യവർജ്ജന സന്ദേശം ഉയർത്തിക്കാട്ടുന്ന ഈ കഥ കേരളത്തിലെ വർത്തമാനകാല രീതികളെ നിശിതമായി വിമർശിക്കുന്ന ഒന്നാണ് .
ഇതിനകം എട്ട് ആട്ടക്കഥകൾ രചിച്ച പ്രദീപ് കോട്ടക്കൽ ആര്യവൈദ്യശാല കഥകളി സംഘത്തിലെ അദ്ധ്യാപകനുമാണ്.
ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ, അഭിനന്ദനങ്ങൾ !
6+
ആശംസകൾ
Congrats Pradeep….. Congrats 👏
Kottakkal Pradeepനു അനുമോദനങ്ങൾ ആശംസകൾ.