നിങ്ങളുടെ ചിരി ഞങ്ങളുടെ അഭിമാനമെന്ന മുദ്രാവാക്യവുമായി നമുക്കിടയിലെ രണ്ടു യുവ ഡോക്ടർമാർ നേതൃത്വം നൽകുന്ന സംരംഭമാണ് TeethTune Dental & ENT Clinic.
തൃശൂർ കിഴക്കേക്കോട്ടയിൽ സെന്റ് തോമസ് കോളേജിന് സമീപം കാട്ടൂർക്കാരൻ റോഡിലാണ് ഈ പുതിയ ക്ലിനിക് പ്രവർത്തനമാരംഭിച്ചത്.
മാർച്ച് 12നു വൈകീട്ട് 5 മണിക്ക് കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ) പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മലാണ് TeethTune Dental & ENT Clinicന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. വെബ്‌സൈറ്റ് ലോഞ്ചിങ് ഡോ. ഫാദർ ജോസ് വട്ടക്കുഴിയും നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലീല വർഗീസ്, പിഷാരോടി സമാജം ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, സമാജം മുൻ പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ബന്ധുമിത്രാദികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Website Address:
ദന്ത ചികിത്സാ രംഗത്തെ അത്യാധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഈ സംരംഭത്തിൽ വിവിധ ദന്ത ചികിത്സയും സൗന്ദര്യവർദ്ധക ചികിത്സാരീതികളും ENT(Ear-Nose-Throat) ചികിത്സകളും ലഭ്യമാണ്.
പഴുവിൽ കിഴക്കേ പിഷാരത്ത് ഡോ. ജിഷ്ണു എസ്, തിരുനാരായണപുരം പിഷാരത്ത് ഡോ.വിദ്യ ഗോപിനാഥ് പിഷാരോടി എന്നീ യുവ ഡോക്ടർ ദമ്പതിമാരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഓയിക്കാമഠം സദാനന്ദ പിഷാരോടിയുടെയും പഴുവിൽ കിഴക്കേ പിഷാരത്ത് വിജയത്തിന്റെയും മകനാണ് ഡോ. ജിഷ്ണു. വെങ്ങാനെല്ലൂർ വടക്കേ പിഷാരത്ത് ഗോപിനാഥന്റെയും തിരുനാരായണപുരം പിഷാരത്ത് പത്മിനിയുടെയും മകളാണ് ഡോ. വിദ്യ.
ഇവരുടെ പുതിയ സംരംഭത്തിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !
TeethTune Dental & ENT Clinicന്റെ ഉദ്‌ഘാടനത്തെക്കുറിച്ച് വന്ന ചാനൽ വാർത്ത കാണാം.
Congratulations and all the best to the team
Congrats and best wishes Dr Jishnu and Dr Vidya 🌹